സ്വന്തം ലേഖകന്‍: കശ്മീരിലെ സ്ഥിതിഗതികള്‍ ബിന്‍ ലാദന് സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നതായി സിഐഎ രഹസ്യ രേഖകള്‍. യു.എസ് രഹസ്യാന്വേഷണ ഏജന്‍സി സി.ഐ.എ പുറത്തുവിട്ട രേഖകളിലാണ് പുതിയ വെളിപ്പെടുത്തല്‍. 2011 മേയില്‍ ഉസാമ വെടിയേറ്റു മരിച്ച ആബട്ടാബാദിലെ ഒളികേന്ദ്രത്തില്‍നിന്ന് പിടിച്ചെടുത്ത 4.7 ലക്ഷം രഹസ്യ രേഖകളാണ് സി.ഐ.എ പുറത്തുവിട്ടത്. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാക്അമേരിക്കന്‍ പൗരന് ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ വിചാരണയും ബിന്‍ ലാദന് നിരീക്ഷിച്ചിരുന്നതായി രേഖകള്‍ പറയുന്നു.
ലാദന്റെ മകന്റെ വിവാഹ വീഡിയോയും ഡയറികളും പിടിച്ചെടുത്ത രേഖകളില്‍ ഉള്‍പ്പെടുന്നു. ലശ്കര്‍ ഭീകരന് ഡേവിഡ് ഹെ!ഡ്!ലിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബിന്‍ ലാദിന് വിടാതെ ശ്രദ്ധിച്ചിരുന്നുവെന്നാണ് രേഖകളിലുള്ളത്. അമേരിക്കയില്‍ ജയിലിലാണ് ഇപ്പോള്‍ ഹെഡ്!ലി. ഹെഡ്ലിയുടെ വിചാരണ നടപടികളുടെ റിപ്പോര്‍ട്ടുകള്‍ അടങ്ങിയ പ്രമുഖ ഇന്ത്യന്‍ പ്രസിദ്ധീകരണങ്ങളും ഉസാമ സ്ഥിരമായി വായിച്ചിരുന്നു.
ഉസാമയുടെ കമ്പ്യൂട്ടറിലും ഇതുമായി ബന്ധപ്പെട്ട ലേഖനങ്ങളും വാര്‍ത്തകളും സൂക്ഷിച്ചിരുന്നു. ഹെഡ്ലിയെക്കുറിച്ച് 2009 നവംബര്‍ 16ന് ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരിച്ച ലേഖനം കമ്പ്യൂട്ടറില്‍നിന്ന് കണ്ടെടുത്തിരുന്നു. പാകിസ്താനെ അസ്ഥിരപ്പെടുത്താന്‍ അല്‍ഖാഇദ താലിബാനുമായി സഹകരിക്കുന്നതിനെക്കുറിച്ച് 2010 ഫെബ്രുവരിയില്‍ പി.ടി.ഐ. പ്രസിദ്ധീകരിച്ച വാര്‍ത്തയും കമ്പ്യൂട്ടറില്‍നിന്ന് കണ്ടെത്തി.
റിപ്പോര്‍ട്ടുകളിലെ ചില ഭാഗങ്ങള്‍ അടിവരയിട്ട് രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കു പുറമെ ബ്രിട്ടനിലെ പ്രസിദ്ധീകരണങ്ങളുടെ പകര്‍പ്പുകളും ബിന്‍ ലാദന് സൂക്ഷിച്ചിരുന്നു. കൂടാതെ ജാക്കിച്ചാന് ടെലിവിഷന്‍ ഷോയും കുട്ടികള്‍ക്കുള്ള സിനിമകളും ഉസാമയുടെ ശേഖരത്തില്‍ ഉണ്ടായിരുന്നതായി രേഖകള്‍ വെളിപ്പെടുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല