സ്വന്തം ലേഖകന്‍: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം, ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കിള്‍ ഫാലന്റെ കസേര തെറിച്ചു, ഗവിന്‍ വില്യംസണ്‍ പുതിയ പ്രതിരോധ സെക്രട്ടറി. ലൈംഗികാരോപണത്തെ തുടര്‍ന്നുള്ള വിവാദം കത്തിപ്പടരുന്നതിനിടെ കുറ്റം സ്വയം ഏറ്റെടുത്തായിരുന്നു ഫാലന്റെ രാജി. 2002 ല്‍ നടന്ന അത്താഴ വിരുന്നിനിടെ ഒരു പത്രപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് ഫാലനെതിരെ ഉയര്‍ന്ന ആരോപണം.
താനടക്കം പാര്‍ലമെന്റിലെ മറ്റ് എം.പിമാര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉ!യരുന്നുണ്ടെന്ന് ഫാലന്‍ പറഞ്ഞു. പലതും വാസ്തവ വിരുദ്ധമാണ് എന്നാല്‍ പ്രതിരോധ സെക്രട്ടറി സ്ഥാനത്തിരുന്ന് താന്‍ ചെയ്തിട്ടുള്ളത് പലതും. സൈന്യത്തിന്റെ ധാര്‍മ്മികതയ്ക്ക് യോജിക്കാത്തതാണെന്നും അദ്ദേഹം കുറ്റസമ്മതം നടത്തി. അതേസമയം എം.പിമാര്‍ക്ക് എതിരെ ഉയരുന്ന ലൈംഗീകാരോപണങ്ങള്‍ ഗൗരവമായാണ് കാണുന്നതെന്ന് രാജി സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി തെരേസാ മേയ് വ്യക്തമാക്കി.
കൂടാതെ ഗവിന്‍ വില്യംസണിനെ പുതിയ പ്രതിരോധ സെക്രട്ടറിയായി പ്രധാനമന്ത്രി നിയമിക്കുകയും ചെയ്തിട്ടുണ്ട്. തെരേസാ മേയ് മന്ത്രിസഭയില്‍ ചീഫ് വിപ്പായി ജോലി ചെയ്യുന്നതിനിടെയാണ് വില്യംസണിന് മന്ത്രി പദവി ലഭിക്കുന്നത്. ഭാവിയില്‍ തെരേസ മേയുടെ പിന്‍ഗാമിയാകുമെന്ന് കരുതപ്പെട്ടിരുന്ന ഫാലനെതിരെ ഉയര്‍ന്ന ലൈംഗികാരോപണം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല