സ്വന്തം ലേഖകന്‍: കൂടുതല്‍ പേരെ കൊല്ലാന്‍ കഴിയാത്തതിന്റെ സങ്കടവുമായി ന്യൂയോര്‍ക്ക് ട്രക്ക് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍. വിചിത്ര സ്വഭാവിയെന്ന അന്വേഷണ സംഘം വിശേഷിപ്പിക്കുന്ന ഈ ഭീകരന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ചപ്പോഴും ഐഎസ് പതാകയാണ് ആദ്യം ആവശ്യപ്പെട്ടത്. 2001 നു ശേഷം ന്യൂയോര്‍ക്ക് കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്.
വാടയ്ക്കെടുത്ത ട്രക്ക് ഇടിച്ചുകയറ്റി എട്ടു പേരുടെ ജീവനാണ് ഭീകരന് നഷ്ടപ്പെടുത്തിയത്. വലിയ ആക്രമണത്തിനാണ് താന്‍ പദ്ധതിയിട്ടതെനും ബ്രൂക്ലിന്‍ പാലത്തിലൂടെ വണ്ടിയോടിച്ച് നിരവധിപേരെ കൊല്ലാനായിരുന്നു ശ്രമമെന്നും സായ്പോവ് എഫ്ബിഐയോട് പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് വീ!ഡിയോകള്‍ കാണുക വഴിയാണ് സായ്പോവ് ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്നാണ് സൂചന.
ഒരു വര്‍ഷം മുമ്പേ ഭീകരാക്രമണം ആസൂത്രണം ചെയ്തിരുന്നതായും കൂടുതല്‍ പേരെ വകവരുത്താനായിരുന്നു ആഗ്രഹം എന്നും സായ്പോവ് പറഞ്ഞു. ഇയാളുടെ കൈയിലുണ്ടായിരുന്ന ഫോണില്‍ നിന്ന് നിരവധി ഇസ്ലാമിക് സ്റ്റേറ്റ് ചിത്രങ്ങളും വീഡിയോകളും കണ്ടെത്തി. തിരക്കേറിയ ബൈക്ക് വേയിലേക്ക് ട്രക്ക് ഇടിച്ചു കയറ്റിയ ആക്രമണത്തില്‍ മൂന്നു പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല