സ്വന്തം ലേഖകന്‍: കാറ്റലോണിയ മുന്‍ പ്രസിഡന്റ് കാര്‍ലസ് പുജമോണ്ടിനും നാലു മന്ത്രിമാര്‍ക്കും എതിരെ അറസ്റ്റ് വാറന്റ്, എട്ട് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം കത്തുന്നു. ബല്‍ജിയത്തിലേക്കു കടന്ന കാറ്റലോണിയ മുന്‍ പ്രസിഡന്റ് കാര്‍ലസ് പുജമോണ്ടിനും നാലു മന്ത്രിമാര്‍ക്കും എതിരെ യൂറോപ്യന്‍ അറസ്റ്റ് വാറന്റാണ് സ്‌പെയിന്‍ പുറപ്പെടുവിച്ചിരുക്കുന്നത്.
സ്‌പെയിന്‍ ദേശീയ കോടതിയില്‍ ഹാജരാകുന്നതിനു പകരം ബല്‍ജിയത്തില്‍ തുടര്‍ന്നുകൊണ്ട് അന്വേഷണവുമായി സഹകരിക്കാമെന്ന പുജമോണ്ടിന്റെ നിലപാടും സ്പാനിഷ് ജഡ്ജി തള്ളി. വിഡിയോ കോണ്‍ഫറന്‍സ് അനുവദിക്കണമെന്ന അഭ്യര്‍ഥന കോടതി അംഗീകരിച്ചില്ല. സ്‌പെയിന്‍ സര്‍ക്കാര്‍ പുറത്താക്കിയ കാറ്റലോണിയ മന്ത്രിസഭയിലെ എട്ട് മുന്‍ മന്ത്രിമാര്‍ ജയിലിലാണ്.
സ്‌പെയിന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്കെതിരെ രാജ്യദ്രോഹം, കലാപമുണ്ടാക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങള്‍ ചാര്‍ത്തി. കറ്റാലന്‍ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കാറ്റലോണിയയില്‍ പ്രതിഷേധം ശക്തംമാകുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പതിനായിരക്കണക്കിന് കാറ്റലോണിയ അനുകൂലികള്‍ തെരുവിലിറങ്ങി. പലയിടത്തും പ്രതിഷേധം സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല