1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2017

സ്വന്തം ലേഖകന്‍: ‘പണവും സെക്‌സും എനിക്കിഷ്ടമാണ്. പിന്നെ അത്തരമൊരു തൊഴില്‍ സ്വീകരിച്ചതില്‍ വിഷമിക്കുന്നത് എന്തിനാണ്?’ ചൂടന്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥയിലെ തുറന്നുപറച്ചില്‍. ആന്‍ഡ്രിയ വെര്‍ഹണ്‍ എന്ന ഇരുപത്തിരണ്ടുകാരിയായ ലൈംഗിക തൊഴിലാളിയാണ് തന്റെ ജീവിതം ‘മോഡേണ്‍ വോര്‍’ എന്ന ആത്മകഥയില്‍ തുറന്നെഴുതിയത്.

അത്തരമൊരു തൊഴില്‍ സ്വീകരിച്ചതില്‍ തനിക്കൊരു കുറ്റബോധവും തോന്നിയിട്ടേയില്ലെന്നാണ് പുസ്തകത്തിലൂടെയുള്ള ആന്‍ഡ്രിയയുടെ തുറന്നു പറച്ചില്‍. ലൈംഗികതയോടും ലൈംഗിക തൊഴിലാളികളോടുമുള്ള മനോഭാവത്തിന്റെ പേരില്‍ സമൂഹമാണ് പശ്ചാത്തപിക്കേണ്ടതെന്നും ആന്‍ഡ്രിയ പറയുന്നു. ബിരുദപഠന കാലത്താണ് ഈ തൊഴില്‍ മേഖലയിലേക്ക് താന്‍ ആകര്‍ഷിക്കപ്പെടുന്നതെന്ന് ആന്‍ഡ്രിയ ഓര്‍ക്കുന്നു.

‘പണം എനിക്ക് ഇഷ്ടമാണ്,സെക്‌സും. പിന്നെ അത്തരമൊരു തൊഴില്‍ ഞാന്‍ സ്വീകരിച്ചതില്‍ എനിക്കെന്തിന് മനോവിഷമം തോന്നണം?’ പുസ്തകത്തില്‍ ആന്‍ഡ്രിയ ചോദിക്കുന്നു. സ്ട്രിപ് ക്ലബ്ബുകളിലെ മുഷിപ്പന്‍ ഡാന്‍സുകാരെക്കുറിച്ച് കൂട്ടുകാരില്‍ നിന്ന് കേട്ടറിഞ്ഞ് അവരെ കാണാനെത്തിയതാണ് ആന്‍ഡ്രിയയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ക്ലബ്ബിലെ ഡാന്‍സിങ്ങ് ഫ്‌ളോറില്‍ നഗ്‌നരായി നൃത്തം ചെയ്യുന്നവരെ കണ്ടപ്പോള്‍ ഇതിലും നന്നായി താന്‍ താന്‍ നൃത്തം ചെയ്യുമല്ലോ എന്നായിരുനു ആന്‍ഡ്രിയയുടെ ചിന്ത.

അങ്ങനെ അവരോടൊപ്പം കൂടിയ ആന്‍ഡ്രിയ. ആരാധകരുടെ പ്രശംസകള്‍ ആന്‍ഡ്രിയയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ജോലിയും പഠനവും ഒന്നിച്ചു കൊണ്ടു പോകാന്‍ പ്രയാസമായതോടെ സഹപ്രവര്‍ത്തകരില്‍ ഒരാളുടെ അമ്മയുടെ ഉപദേശപ്രകരം ഏജന്‍സികളുമായി സഹകരിച്ച് ലൈംഗികത്തൊഴില്‍ ചെയ്തു തുടങ്ങി. കവികളും കലാകാരന്മാരും മുതല്‍ വൃദ്ധരായ ബിസിനസുകാര്‍വരെ തന്റെ ഇടപാടുകാര്‍ ആയിരുന്നെന്ന് ആന്‍ഡ്രിയ പുസ്തകത്തില്‍ ഓര്‍മ്മിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.