സ്വന്തം ലേഖകന്‍: ‘എല്ലാ സൈന്യങ്ങളും എപ്പോഴും യുദ്ധ സജ്ജരായിരിക്കണം, അത് വലിയ സംഭവമൊന്നുമല്ല’, യുദ്ധസജ്ജരാകാന്‍ ചൈനീസ് സായുധ സൈന്യത്തോട് ആഹ്വാനം ചെയ്ത പ്രസിഡന്റ് ഷി ചിന്‍പിങ്ങിന് മറുപടിയുമായി ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. തിരിച്ചടിക്കാനുള്ള ശേഷി വര്‍ധിപ്പിച്ച് എപ്പോഴും യുദ്ധ സജ്ജരായിരിക്കാന്‍ പ്രസിഡന്റ് ഷി ചിന്‍പിങ്ങ് വീണ്ടും നിര്‍ദേശം നല്‍കിയതായുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുമ്പോഴാണ് ജനറല്‍ റാവത്ത് ഇക്കാര്യം പറഞ്ഞത്.
‘എല്ലാ സൈന്യവും എപ്പോഴും യുദ്ധ സജ്ജരായിരിക്കണം. അതാണ് അവരുടെ പ്രധാന ദൗത്യം. ഇതേക്കുറിച്ച് ആരെങ്കിലും പറഞ്ഞാല്‍ വലിയ സംഭവമൊന്നുമല്ല. ഞാനും എപ്പോഴും യുദ്ധ സജ്ജനായിരിക്കണം. സമാധാനകാലത്തും എന്തു വെല്ലുവിളികളെയും നേരിടാന്‍ നാം പരിശീലനം നേടിക്കൊണ്ടിരിക്കും. അതു പുതുമയുള്ള കാര്യമല്ല,’ ജനറല്‍ റാവത്ത് പറഞ്ഞു.
ഷി ചിന്‍പിങ്, സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്റെ അംഗങ്ങളുമായി സംസാരിക്കുമ്പോഴാണ് യുദ്ധ സജ്ജരായിരിക്കാന്‍ സായുധ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യ, ചൈന സൈന്യങ്ങള്‍ മുഖാമുഖം വന്ന ദോക് ലാം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പായും ചിന്‍പിങ്ങിന്റെ വാക്കുകള്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല