സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് ഇന്ത്യയില്‍ നിന്ന് വേദനാസംഹാരികളും മരുന്നുകളും, ഭീകരര്‍ക്കായുള്ള 2.4 കോടി ഇന്ത്യന്‍ മരുന്നുകള്‍ ഇറ്റലിയില്‍ പിടിച്ചെടുത്തു. ഇവ ഐഎസ് ഭീകരര്‍ക്കായി ഇന്ത്യയില്‍നിന്ന് അയച്ചതാണെന്നാണ് റിപ്പോര്‍ട്ട്. ഭീകരര്‍ക്ക് ഉപയോഗിക്കാനായി ലിബിയയിലേക്കു കടത്തുന്നതിനിടെയാണ് ജോയ്‌യ താവുറോ തുറമുഖത്ത് ഇറ്റലിയിലെ കസ്റ്റംസ് വിഭാഗം മരുന്നുകള്‍ പിടിച്ചെടുത്തത്.
യു.എസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്റെ പിന്തുണയോടെയായിരുന്നു പരിശോധന. ഇറ്റലിയിലെ മറ്റൊരു തുറമുഖമായ ജെനോവയില്‍നിന്ന് അഞ്ചു മാസം മുമ്പ് സമാനമായ രീതിയില്‍ ഇന്ത്യയില്‍ നിന്നയച്ച മരുന്നുകള്‍ പിടിച്ചെടുത്തിരുന്നു. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
ഒരെണ്ണത്തിന് രണ്ടു യൂറോ (ഏകദേശം 150 രൂപ)യാണു വിലയുള്ള ട്രമഡോള്‍ എന്ന വേദനാ സംഹാരി ഗുളികകളാണ് പിടിച്ചെടുത്തത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ള ഈ ഗുളികകള്‍ പല രാജ്യാന്തര ഭീകര സംഘടനകളും വന്‍തോതില്‍ വാങ്ങിക്കൂട്ടാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞ വിലയും പെട്ടെന്നുള്ള ഫലവുമാണ് ഭീകരരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല