സ്വന്തം ലേഖകന്‍: അമേരിക്കയില്‍ സിഖ് യുവാവിനെ മര്‍ദ്ദിച്ച സംഭവം, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശദീകരണം തേടി. 14 വയസുകാരനായ സിഖ് വംശജന്‍ മര്‍ദ്ദിക്കപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ എംബസിയോടാണ് വിദേശകാര്യ മന്ത്രി വിശദീകരണം തേടിയത്. 14 വയസ്സുള്ള സിഖ് യുവാവിനെ സഹപാഠി ഇടിക്കുകയും തള്ളുകയും ചെയ്യുകയായിരുന്നു.
ഇന്ത്യന്‍ പൗരനായതുകൊണ്ടു മാത്രമാണ് മകനെ ആക്രമിച്ചതെന്ന് യുവാവിന്റെ അച്ഛന്‍ പറഞ്ഞു. അമേരിക്കയിലെ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്. ‘യുഎസ്സില്‍ സിഖ് യുവാവിനെ അടിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കണ്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുഎസ്സിലെ ഇന്ത്യന്‍ എംബസിയോട് വിശദീകരണം ആവശ്യപ്പെട്ടായി’ മന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ പൗരത്വമുള്ള വിദ്യാര്‍ത്ഥികള്‍ ഇതിനു മുന്‍പും വിദേശത്തു അക്രമിക്കപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ച ഇറ്റലിയിലെ മിലാനില്‍ രണ്ട് ഇന്ത്യന്‍ വിദ്യര്‍ത്ഥികളെ സഹപാഠികള്‍ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല