സ്വന്തം ലേഖകന്‍: പുറത്താക്കപ്പെട്ട മുന്‍ കാറ്റലോണിയ പ്രസിഡന്റ് കാര്‍ലസ് പുജമോണ്ടും നാല് മുന്‍ മന്ത്രിമാരും കീഴടങ്ങി. ബെല്‍ജിയത്തിലേക്ക് കടന്ന പുജമോണ്ടും കൂട്ടരേയും ഇതിവരെ സ്‌പെയിനിലേക്ക് എത്തിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനുള്ള നടപടികള്‍ സ്പാനിഷ് അധികൃതര്‍ സ്വീകരിച്ചു വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുനു. ബെല്‍ജിയം പൊലീസിനാണ് ഇവര്‍ കീഴടങ്ങിയത്.
ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും സ്പാനിഷ് ജഡ്ജിക്ക് മുമ്പാകെ ഇവരെ ഹാജരാക്കുമെന്നും ബ്രസല്‍സ് പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കി. അടുത്തതായി എന്ത് നടപടി കൈക്കൊളളണമെന്ന് 24 മണിക്കൂറിനകം ജഡ്ജി തീരുമാനിക്കും. കാറ്റലോണിയയെ സ്വതന്ത്ര്യമായി പ്രഖ്യാപിച്ച നടപടിക്ക് പിന്നാലെ അഞ്ച് നേതാക്കളേയും സ്‌പെയിന്‍ പുറത്താക്കിയിരുന്നു.
തുടര്‍ന്ന് ഇവര്‍ ബെല്‍ജിയത്തേക്ക് കടന്നു. പിന്നാലെ മാഡ്രിഡിലെ ഹൈക്കോടതി നടന്ന വിചാരണയില്‍ അഞ്ചു പേരും ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് സ്പാനിഷ് ജഡ്ജി ഇഎഡബ്ല്യു പുറപ്പെടുവിച്ചത്. സ്പാനിഷ് ഉദ്യോഗസ്ഥര്‍ ഭരണ നടപടികള്‍ ഏറ്റെടുത്തതിനെ തുടര്‍ന്നാണ് പുജമോണ്ടും സംഘവും ബെല്‍ജിയത്തിലേക്ക് കടന്നത്.
അതിനുശേഷം യൂറോപ്യന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനേത്തുടര്‍ന്ന് ബെല്‍ജിയത്തിലിരുന്നുകൊണ്ട് നിയമ നടപടികള്‍ നേരിടാം എന്ന പുജമോണ്ടിന്റെ അഭ്യര്‍ത്ഥന കോടതി തള്ളിയിരുന്നു. വീഡിയോ കോണ്‍ഫറന്‍സും കോടതി അനുവദിച്ചില്ല. ഇതോടെ മുന്‍ കാറ്റലോണിയ മന്ത്രിസഭയിലെ അംഗങ്ങളെല്ലാവരും ജയിലിലായേക്കുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല