സ്വന്തം ലേഖകന്‍: യുഎസിലെ ടെക്‌സസില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ പ്രാര്‍ഥനക്കിടെ വെടിവെപ്പ്, 27 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്കു ഗുരുതര പരിക്കേറ്റു. പ്രാദേശിക സമയം ഉച്ചക്ക് 11.30ന് സാന്‍ അന്റോണിയോക്ക് സമീപം വില്‍സണ്‍ കൗണ്ടി സതര്‍ലാന്‍ഡ് സ്പ്രിങ്‌സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലാണ് സംഭവം. പള്ളിയിലേക്ക് ഒറ്റക്കെത്തിയ അക്രമി പ്രാര്‍ഥന പങ്കെടുക്കുന്നവര്‍ക്ക് നേരെ തുരതുരാ വെടിയുതിര്‍ക്കുകയായിരുന്നു.
കൊലപ്പെട്ടവരില്‍ അഞ്ച് മുതല്‍ 72 വയസ് വരെ പ്രാ!യമുള്ളവര്‍ ഉള്‍പ്പെടുന്നു. കറുത്ത വസ്ത്രം ധരിച്ച യുവാവാണ് അക്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിവെപ്പിനിടയില്‍ പള്ളിയിലുണ്ടായിരുന്ന ആള്‍ തോക്ക് പിടിച്ച് വാങ്ങി അക്രമിക്ക് നേരെ വെടിയുതിര്‍ത്തു. ഇതോടെ, അക്രമി കാറില്‍ കയറി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഈ കാര്‍ പിന്നീട് ഗുഡാലുപ് കൗണ്ടിയില്‍ ഇടിച്ച് തകര്‍ന്ന നിലയില്‍ പൊലീസ് കണ്ടെത്തി. അക്രമിയെ കാറിനുള്ളില്‍ മരിച്ച നിലയിലും കണ്ടെത്തി. ഡെവിന്‍ പി. കെല്ല (26) എന്നയാളാണ് അക്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പൊലീസും എഫ്.ബി.ഐ അധികൃതരും സംഭവ സ്ഥലം അരിച്ചുപെറുക്കുകയാണ്. ടെക്‌സാസില്‍ തന്നെ സ്റ്റീഫന്‍ പഡോക്ക് എന്നയാള്‍ 58 പേരെ വെടിവെച്ച് കൊന്നത് ഒരു മാസം മുമ്പാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല