സ്വന്തം ലേഖകന്‍: യുഎസ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങിന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി രഹസ്യ ബന്ധമുണ്ടായിരുന്നെന്ന് സിഐഎ രേഖകള്‍. അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ മരണവുമായി ബന്ധപ്പെട്ട് സി.ഐ.എ പുറത്ത് വിട്ട രഹസ്യ രേഖകളിലാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെ കുറിച്ചും പരാമര്‍ശമുള്ളത്. ലൂഥര്‍ കിങ്ങിനെതിരെ ലൈംഗികാരോപണങ്ങളും രേഖകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അമേരിക്കയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന് ബന്ധമുണ്ടായിരുന്നതായും കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി മൃദുസമീപനം സ്വീകരിക്കുന്നതാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ നിലപാടുകളെന്നും രേഖകള്‍ ആരോപിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ രഹസ്യമായി പിന്തുണക്കുന്നയാളാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്. രഹസ്യമായി പല പെണ്‍കുട്ടികളുമായി മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു തുടങ്ങിയവയാണ് രേഖകളിലെ പരാമര്‍ശങ്ങള്‍.
യു.എസ് പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട 676 രേഖകള്‍ കൂടി അമേരിക്ക പുറത്തുവിട്ടിരുന്നു. യു.എസ് നാഷനല്‍ ആര്‍ക്കൈവ്‌സ് ആന്‍ഡ് റെക്കോഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (നാറ) പുറത്തുവിട്ട രേഖകളില്‍ അഞ്ഞൂറിലധികവും ഇതുവരെ പുറംലോകം കാണാത്ത സി.ഐ.എ രേഖകളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല