സ്വന്തം ലേഖകന്‍: പിറന്നാള്‍ ആഘോഷത്തിന് സുതാര്യമായ വസ്ത്രം ധരിച്ചു, ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് സമൂഹ മാധ്യമങ്ങളില്‍ സദാചാരവാദികളുടെ ആക്രമണം. കിംഗ് ഖാന്റെ കുടുംബത്തിലെ ഒരു പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് ഗൗരി ധരിച്ച വസ്ത്രം അര്‍ദ്ധ സുതാര്യമായതാണ് സമൂഹ മാധ്യമങ്ങളിലെ സദാചാരവാദികളെ പ്രകോപിപ്പിച്ചത്.
ആഘോഷത്തിന്റെ ചിത്രം ഗൗരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് ഉപദേശങ്ങളുടെ പ്രളയം തുടങ്ങിയത്. പ്രായത്തിന് ചേര്‍ന്ന വസ്ത്രം ധരിക്കാനാണ് ചിലര്‍ ഗൗരിയോട് ആവശ്യപ്പെടുന്നത്. രണ്ടു കുഞ്ഞുങ്ങളുടെ ഭാര്യയാണെന്നും ഷാരൂഖിന്റെ ഭാര്യയാണെന്നും മറ്റു ചിലര്‍ ഗൗരിയെ ഓര്‍മിപ്പിക്കുന്നു.
ഇത്തരം വസ്ത്രം ധരിച്ചാല്‍ ഷാരൂഖ് അപമാനിതനാകുമെന്നാണ് ചിലരുടെ പരിഭവം. എന്തായാലും സദാചാര ഉപദേശികളുടെ തിരക്കു മൂലം തിരക്കുമൂലം ഇന്‍സ്റ്റാഗ്രാമില്‍ നിന്നുതിരിയാന്‍ കഴിയാത്ത അവസ്ഥയിലാണ് ഗൗരിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം വാര്‍ത്തയായെങ്കിലും ഷാരൂഖോ ഗൗരിയോ ഇതുവരെ പ്രതികരണവുമായി എത്തിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല