1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2017

സ്വന്തം ലേഖകന്‍: വിദേശത്ത് പണം നിക്ഷേപിച്ച കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പുറത്തുവിട്ട പാരഡൈസ് പേപ്പേഴ്‌സ് പാരയായ പ്രമുഖരില്‍ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയും. പാരഡൈസ് പേപ്പേഴ്‌സ് എന്ന പേരില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന വിവാദ രേഖയിലാണ് എലിസബത്ത് രാജ്ഞിയുടെ പേരും ഉള്‍പ്പെട്ടിട്ടുള്ളത്. അതേസമയം, രാജ്ഞി നിക്ഷേപത്തിലൂടെ നികുതിവെട്ടിപ്പു നടന്നിട്ടുണ്ടോ എന്ന് രേഖ വ്യക്തമായി പറയുന്നില്ല.

എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ സ്വത്തില്‍നിന്ന് 10 ദശലക്ഷം പൗണ്ട് (84 കോടിയോളം ഇന്ത്യന്‍ രൂപ) 2005 ല്‍ കേയ്മാന്‍ ദ്വീപിലും ബെര്‍മുഡയിലുമായി നിക്ഷേപിച്ചതായി രേഖകള്‍ പറയുന്നു. ഈ നിക്ഷേപത്തില്‍നിന്ന് 3,60,000 ഡോളര്‍ രാജ്ഞിക്ക് ലഭിച്ചതായാണ് ആരോപണം. എന്നാല്‍ ഇത് നികുതിവെട്ടിപ്പിന്റെ പരിധിയില്‍ വരുമോ എന്നത് രേഖയില്‍ വ്യക്തമായി പറയുന്നില്ല.

ജര്‍മന്‍ പത്രമായ സുദോത്‌ഷെ സൈതുങ്ങും അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ രാജ്യാന്തര സംഘടനയും 96 കമ്പനികളുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോക നേതാക്കളുടെയും മറ്റു പ്രമുഖ വ്യക്തികളുടേയും ബിസിനസ് സ്ഥാപനങ്ങളുടെയും കോടിക്കണക്കിന് ഡോളറിന്റെ നികുതിവെട്ടിപ്പ് പുറത്തുവന്നത്.

ബര്‍മുഡയിലെ നിയമസ്ഥാപനമായ ആപ്പിള്‍ബൈയില്‍ നിന്നുള്ള വിവരങ്ങളാണ് അന്വേഷണത്തിന് സഹായകരമായത്. ഇന്ത്യയില്‍ നിന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം പങ്കാളിയായ അന്വേഷണത്തില്‍ 96 മാധ്യമ സ്ഥാപനങ്ങള്‍ സഹകരിച്ചു. പുറത്തുവിട്ട രേഖകളില്‍ 714 ഇന്ത്യക്കാരാണുള്ളത്. 180 രാജ്യങ്ങളിലെ വിവരങ്ങളില്‍ ഇന്ത്യ പത്തൊമ്പതാം സ്ഥാനത്താണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.