സ്വന്തം ലേഖകന്‍: ഓക്സ്ഫോര്‍ഡ് മലയാളിയായ ചങ്ങനാശേരി സ്വദേശി ഹൃദയാഘാതം മൂലം മരണമടഞ്ഞു. ചങ്ങനാശേരി മടുക്കമൂട് സ്വദേശി സാമുവേല്‍ വര്‍ഗീസാണ് കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണമടഞ്ഞത്. 57 വയസ്സായിരുന്നു. സമുവേല്‍ വര്‍ഗീസിനെ ശാരീരികാസ്വസ്ഥയെ തുടര്‍ന്ന് ഓക്സ്ഫോര്‍ഡിലെ ജോണ്‍ റാഡ്ക്ലിഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഓക്സ്ഫോര്‍ഡിലെ അസോസിയേഷന് പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന സാമുവേല്‍ വര്‍ഗീസ് ഓക്സ് മാസിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളായിരുന്നു. സൗദിയില്‍ ഏറെക്കാലം പ്രവാസ ജീവിതം നയിച്ചതിനു ശേഷം 13 വര്‍ഷം മുമ്പാണ് സാമുവേലും കുടുംബവും ഓക്സ്ഫോര്‍ഡില്‍ താമസമാക്കിയത്.
യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ജോലി ചെയ്യുന്ന അമ്മുക്കുട്ടി ചാക്കോയാണ് ഭാര്യ.വിദ്യാര്‍ത്ഥികളായ ഷെറിന്,മെല്ബിന് എന്നിവര്‍ മക്കളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല