സ്വന്തം ലേഖകന്‍: പ്രായമായ പിതാവിനെ മോര്‍ഫിന്‍ കുത്തിവെച്ച് കൊലപ്പെടുത്തി, ഇന്ത്യക്കാരന് ലണ്ടനില്‍ വിചാരണ. ഇന്ത്യന്‍ ഫാര്‍മസിസ്റ്റായ ബിപിന്‍ ദേശായിയാണ് 85 കാരനായ പിതാവ് ധീരജ്ലാല്‍ ദേശായിയുടെ മരണത്തെ തുടര്‍ന്ന് വിചാരണ നേരിടുന്നത്. പ്രായാധിക്യത്തിന്റെ അവശതകള്‍ മൂലം ദേശായി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു മകന്റെ വാദം. എന്നാല്‍ പോസ്റ്റ് മോര്ട്ട്ത്തില് രക്തത്തില്‍ മോര്‍ഫിന്റെ കൂടിയ അളവിലുള്ള സാന്നിധ്യം കണ്ടെത്തുകയായിരുന്നു.
പിതാവിന്റേത് സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമമെന്നും പോസ്റ്റ്മോര്ട്ടത്തിലൂടെയാണ് മോര്‍ഫിന്റെ കൂടിയ അളവിലുള്ള സാന്നിധ്യം പുറത്തുവന്നതെന്നും പ്രോസിക്യൂട്ടര്‍ വില്യം ബോയ്സ് വാദിച്ചു. ഇതോടെ കുറ്റം സമ്മതിച്ച 59 കാരനായ ബിപിന്‍ ദേശായി പിതാവിന് ആദ്യം മോര്‍ഫിന്‍ കുത്തിവെച്ച പഴം കഴിക്കാന്‍ നല്‍കിയെന്നും അതിനുശേഷം കൂടിയ അളവില്‍ ഇന്‍സുലിന്‍ കുത്തിവച്ചതായും സമ്മതിച്ചു.
2015 ആഗസ്റ്റില്‍ ആയിരുന്നു സംഭവം. ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നു മരുന്നുകളും മോഷ്ടിച്ചതിനും കുറ്റം ചുമത്തിയിട്ടുണ്ട്. മരണം ഉറപ്പിച്ചതിനുശേഷം സംശയം തോന്നാതിരിക്കാന്‍ പിറ്റേന്ന് രാവിലെ പിതാവിനായി ഭക്ഷണം തയ്യാറാക്കി വെക്കുകയും ഓഫീസിലേക്ക് പോവുകയും ചെയ്തു. ഗ്യുല്ഡ് ഫോര്‍ഡ് ക്രൗണ്‍ കോടതിയില്‍ നടക്കുന്ന വിചാരണ അടുത്ത ആഴ്ചയോടെ അവസാനിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല