സ്വന്തം ലേഖകന്‍: ഈസ്റ്റ്ബോണ്‍ നിവാസിയായ പെരുമ്പാവൂര്‍ സ്വദേശി എല്‍ദോസ് പോള്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു, 48 മണിക്കൂറിനുള്ളില്‍ എത്തിയ രണ്ടു മരണ വാര്‍ത്തകളുടെ ആഘാതത്തില്‍ യുകെ മലയാളികള്‍. ഓക്സ്ഫോഡില്‍ നിന്നുള്ള സാമുവേല്‍ വര്‍ഗീസിന്റെ മരണ വാര്‍ത്ത യുകെ മലയാളികളെ ഞെട്ടിച്ചതിനു തൊട്ടുപിന്നാലെയാണ് മുപ്പത്തെട്ടുകാരനായ എല്‍ദോസ് പോളിന്റെ മരണ വാര്‍ത്തയുമെത്തിയത്.
കോണ്‍ക്വസ്റ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു എല്‍ദോസ് മരണത്തിന് കീഴ്ടടങ്ങിയത്. പൂര്‍ണ്ണ ആരോഗ്യവാനായിരുന്ന എല്‍ദോസിനെ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്ക് ശേഷം രണ്ടു ദിവസം മുന്‍പ് ഡിസ്ചാര്‍ജ് ആയി വീട്ടില്‍ വിശ്രമത്തിലായിരുന്ന എല്‍ദോസിനെ കഴിഞ്ഞ ദിവസം വൈകിട്ട് വയറു വേദന മൂലം ഈസ്റ് ബോണ്‍ ആശുപത്രിയിലെ ആക്സിഡന്റ് ആന്‍ഡ് എമെര്ജന്സിയില് പ്രവേശിപ്പിച്ചു.
എന്നാല്‍ അവിടെ നിന്നും കോണ്‍ക്വസ്റ് ആശുപത്രിയിലേക്ക് വിദഗ്ദ്ധ ചികിത്സക്കായി മാറ്റിയെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. പത്തു വര്‍ഷമായി കുടുംബത്തോടൊപ്പം ഈസ്റ്റ്ബോണിലെ ഹെല്ഷാമിലാണ്. താമസം. അലൈഡ് കെയര്‍ ഹോമില്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ അനുപമ എല്‍ദോസ്. ആറുവയസുകാരി എലിസബത്ത് എല്‍ദോസ്, രണ്ടു മാസം മാത്രം പ്രായമുള്ള സമാന്ത എല്‍ദോസ് എന്നിവര്‍ മക്കളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല