1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2017

സ്വന്തം ലേഖകന്‍: സൗദി ഭരണകൂടത്തിന്റെ അഴിമതി വിരുദ്ധ വേട്ട തുടരുന്നു, സൗദി കോടീശ്വരന്മാര്‍ക്ക് കഷ്ടകാലം, മൂന്നു ദിവസത്തിനിടെ മരവിപ്പിച്ചത് 1,200 ബാങ്ക് അക്കൗണ്ടുകള്‍. മന്ത്രിമാരെയും രാജ കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. അഴിമതി വിരുദ്ധ പോരാട്ടം ശക്തമായി തുടരുമെന്ന സന്ദേശമാണ് ദേശീയ അഴിമതി വിരുദ്ധ സുപ്രീം കമ്മറ്റിയുടെ നടപടികള്‍ നല്‍കുന്നത്.

അഴിമതി കേസുകളില്‍ അറസ്റ്റിലായ രാജകുടുംബാംഗങ്ങളുടെയും മന്ത്രിമാരുടെയും വ്യവസായികളുടെയും ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. അറസ്റ്റിലായവരുടെ ഉടമസ്ഥതയിലുളള കമ്പനികളുടെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. അഴിമതിയില്‍ പങ്കുണ്ടെന്ന് സംശയമുളള നിരവധിയാളുകളുടെ അക്കൗണ്ടുകളും മരവിപ്പിച്ചവയില്‍ ഉള്‍പ്പെടും.

ഇനിയും മരവിപ്പിക്കേണ്ട അക്കൗണ്ട് ഉടമകളുടെ വിശദാംശം കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സി ബാങ്കുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ശതകോടീശ്വരനും അന്താരാഷ്ട്ര വ്യവസായ പ്രമുഖനുമായ അല്‍ വലീദ് ബിന്‍ തലാല്‍, സൗദിയിലെ ഏറ്റവും വലിയ ട്രാവല്‍ കമ്പനിയായ അല്‍ ത്വയ്യാര്‍ ഗ്രൂപ്പ് സ്ഥാപകന്‍ നാസിര്‍ ബിന്‍ അഖീല്‍ അല്‍ ത്വയ്യാര്‍ എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.