സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈവശമുണ്ടായിരുന്ന അവസാന നഗരവും പിടിച്ചെടുത്തു, ഭീകരരെ മരുഭൂമിയിലേക്ക് തുരത്തിയതായി സിറിയന്‍ സേന. സിറിയയിലെ അല്‍ബു കമല്‍ എന്ന പട്ടണമാണ് സിറിയന്‍ സേന പിടിച്ചെടുത്തത്. ഇവിടെ നിന്ന് രക്ഷപ്പെട്ട ഭീകരരെ മരുഭൂമിയിലെ ഒളിയിടങ്ങളിലേക്ക് തുരത്തിയതയാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ചയാണ് ഇറാഖ് അതിര്‍ത്തിക്കു തൊട്ടുകിടക്കുന്ന പട്ടണം സിറിയയിലെ ഐഎസ് വിരുദ്ധസേന വളഞ്ഞത്.
ആദ്യഘട്ടത്തില്‍ ശക്തമായ പ്രതിരോധമാണ് ഐഎസ് നടത്തിയത്. എന്നാല്‍ സിറിയന്‍ സേനയുടെ ആക്രമണത്തില്‍ ഐഎസ് തകര്‍ന്നടിയുകയായിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സന വാര്‍ത്ത നല്‍കിയിട്ടുണ്ട്. സിറിയന്‍ സേനയ്ക്കൊപ്പം സഖ്യകക്ഷികളുടെ സൈന്യവും ദേര്‍ എസ്സോര്‍ പ്രവിശ്യയിലെ അല്‍ബു കമല്‍ മോചിപ്പിച്ചെടുക്കാന്‍ സഹായിച്ചതായി സന റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, സിറിയന്‍ സൈന്യത്തെക്കാള്‍ സഖ്യകക്ഷികളുടെ സൈന്യമാണ് നഗരം മോചിപ്പിക്കാന്‍ കൂടുതല്‍ പോരാടിയതെന്നു യുദ്ധം നിരീക്ഷിക്കുന്ന ബ്രിട്ടന് ആസ്ഥാനമായ ദി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പറഞ്ഞു. ലബനന്റെ ഷിയ സൈനിക സംഘമായ ഹിസ്ബുല്ല, ഇറാന്റെ റെവലൂഷനറി ഗാര്‍ഡ്സ്, ഇറാഖിലെ ഷിയ പോരാളികള്‍ എന്നിവരാണു സഖ്യകക്ഷികളായി രംഗത്തുണ്ടായിരുന്നതെന്ന് ഒബ്സര്‍വേറ്ററി മേധാവി റാമി ആബ്ദെല് റഹ്മാന് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല