സ്വന്തം ലേഖകന്‍: ഉമ്മന്‍ചാണ്ടി, ആര്യാടന് മുഹമ്മദ്, അടൂര്‍ പ്രകാശ്, എപി അനില്‍കുമാര്‍ എന്നിവന് ലൈംഗികമായി ചൂഷണം ചെയ്തു, കെസി വേണുഗോപാല്‍ ബലാത്സംഗം ചെയ്തു, സരിതയെ ലൈംഗികമായി ചൂഷണം ചെയ്തത് 16 പേര്, ലൈംഗിക പീഡനങ്ങളുടെ പരമ്പരയുമായി സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട്. തന്നെ ബലാത്സംഗം ചെയ്യുകയും ലൈംഗിക ചൂഷണം ചെയ്തവരുടെയും പേരുകള്‍ വെളിപ്പെടുത്തി സരിത കമ്മീഷനില്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് എടുക്കുമെന്ന് കമ്മീഷന് റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.
പൊതുജനതാല്പര്യ കണക്കിലെടുത്താണ് റിപ്പോര്‍ട്ട് ഇത്രവേഗം സഭയില്‍വെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടേംസ് ഓഫ് റഫറന്‍സ് ലംഘിച്ചതിനാലാണ് വീണ്ടും നിയമോപദേശം തേടിയത്. ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ തിരുവഞ്ചൂര്‍ ശ്രമിച്ചു. കേസ് അന്വേഷിച്ച പോലീസ് സംഘവും ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു. ആര്യാടന് മുഹമ്മദ് കഴിയുന്ന രീതിയിലൊക്കെ സരിതയെ സഹായിക്കാന്‍ ശ്രമിച്ചു. ഫോണ്‍ രേഖകളെക്കുറിച്ച് വിശദമായ അഅന്വേഷണം നടത്തിയിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ടിന് നിയമസാധുതയില്ലെന്നും കമ്മീഷന് മുന്‍വിധിയോടെ പെരുമാറിയെന്നും യുഡിഎഫ് ആരോപിച്ചു.
സോളാര്‍ കേസില്‍ ജുഷീഷ്യല്‍ അന്വേഷണം നടത്തിയ ജസ്റ്റീസ് ജി ശിവരാജന് കമ്മീഷന് റിപ്പോര്‍ട്ടില്‍ സരിത കമ്മീഷന് നല്കിയ കത്ത് റിപ്പോര്‍ട്ടില്‍ സംക്ഷിപ്തമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കത്തില്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചവരുടെ വിവരം കൃത്യമായി സരിത വിവരിക്കുന്നുണ്ട്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി സരിതയെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്ലിഫ് ഹൗസില്‍ വച്ചാണ് ഉമ്മന്‍ ചാണ്ടി ലൈംഗിക പീഡനം നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കൂടാതെ മന്ത്രിമാരായിരുന്ന ആര്യാടന് മുഹമ്മദ്, അടൂര്‍ പ്രകാശ്, എപി അനില്‍കുമാര്‍ എന്നിവര്‍ സരിതയെ ലൈംഗിക ചൂഷണം നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടന് മുഹമ്മദ് പലതവണ ലൈംഗിക ചൂഷണം നടത്തിയെന്നാണ് കമ്മീഷനില്‍ മൊഴി നല്‍കിയിരിക്കുന്നത്. ടൂറിസം മന്ത്രിയായിരുന്ന എപി അനില്‍കുമാര്‍ ഹോട്ടലുകളില്‍ വച്ച് ലൈംഗിക ചൂഷണം ചെയ്തുവെന്നും റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് ലൈംഗികമായി പീഡിപ്പിക്കുകയും ഫോണ്‍ സെക്സിന് വിധേയമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രമന്ത്രിയായിരുന്ന കെസി വേണുഗോപാല്‍ എംപി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കെസി വേണുഗോപാലിന്റെ ക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്ന് അഞ്ചുദിവസം താന്‍ അവശയായിപ്പോയെന്നും സരിത പറഞ്ഞതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ജോസ് കെ മാണി എംപി ദില്ലിയില്‍ വച്ചും എംഎല്‍എ ഹൈബി ഈഡന് എംഎല്‍എ ഹോസ്റ്റലില്‍ വച്ചും എറണാകുളത്തെ ഗസ്റ്റ് ഹൗസില്‍ വച്ചും ലൈംഗികമായി ചൂഷണം ചെയ്തുവെന്നും സരിത വെളിപ്പെടുത്തിയതായി കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു. എംഎല്‍എയായ മോന്‍സ് ജോസഫും ലൈംഗിക ചൂഷണത്തിന് വിധേയമാക്കി. മുന്‍ എംഎല്‍എ പിസി വിഷ്ണുനാഥ് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എഡിജിപിയും സോളാര്‍ കേസില്‍ അന്വേണ്ടഷണ ഉദ്യോഗസ്ഥനുമായിരുന്ന കെ പത്മകുമാര്‍ ഐപിഎസ് എറണാകുളം കലൂരിലെ ഫ്ളാറ്റില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നും സരിത വെളിപ്പെടുത്തിയ കാര്യം കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലൈംഗിക പീഡനക്കേസില്‍ പ്രത്യേണ്ടകം അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇതുകൂടാതെ പ്രതിഫലമായി ലൈംഗികസംതൃപ്തി നേടിയത് അഴിമതികുറ്റത്തിന്റെ പരിധിയില്‍ വരുമോയെന്ന കാര്യവും പരിശോധിക്കും. ഇത് അഴിമതിയുടെ പരിധിയില്‍ വരുന്നതാണെങ്കില്‍ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. നാല് വാള്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നിയമസഭയുടെയും സര്‍ക്കാരിന്റെയും വെബ്സൈറ്റുകളില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല