സ്വന്തം ലേഖകന്‍: ദേശീയ ദിനാഘോഷം, ഒമാനില്‍ നിന്നുള്ള വിമാന യാത്രക്കാര്‍ക്ക് നിരക്കിളവും ബാഗേജ് ഇളവുമായി വിമാന കമ്പനികള്‍. ഒമാന്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എമിറേറ്റ്സ് നിരക്കിളവ് പ്രഖ്യാപിച്ചു. മസ്കത്തില് നിന്ന് തിരഞ്ഞെടുക്കപ്പെട്ട സെക്ടറുകളിലേക്കുള്ള യാത്രക്കാര്‍ക്കാണ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ മാസം 18ന് മുമ്പ് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. നവംബര്‍ 21 മുതല്‍ മാര്‍ച്ച് 31 വരെയുള്ള ദിവസങ്ങളിലെ എകോണമി, ബിസിനസ് ക്ലാസ് യാത്രക്കുള്ള ടിക്കറ്റുകള്‍ക്കാണ് നിരക്കിളവ്. മടക്ക ടിക്കറ്റുകള്‍ കുടി പര്‍ച്ചേഴ്സ് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം.
ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ അധിക ലഗേജ് ആനുകൂല്യവും നല്‍കുന്നുണ്ട്. മസ്കത്തില് നിന്നും സലാലയില്‍ നിന്നും ഡിസംബര്‍ 15 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭ്യമാവുക.
പത്ത് കിലോ അധിക ലഗേജാണ് യാത്രക്കാര്‍ക്ക് അനുവദിക്കുക. ഓഫ് സീസണില്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ആനുകൂല്യങ്ങള്‍. മൊത്തം 40 കിലോ വരുന്ന രണ്ട് ലഗേജുകളാകും അനുവദിക്കുകയെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, മുംബൈ സെക്ടറുകളിലേക്കുള്ള യാത്രക്കാര്‍ക്കാണ് പുതിയ ഓഫര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല