സ്വന്തം ലേഖകന്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഴിമതിക്കുരുക്കില്‍, പോലീസ് ചോദ്യം ചെയ്യലില്‍ ആരോപണങ്ങള്‍ നിഷേധിച്ച് നെതന്യാഹു. അഴിമതിക്കേസില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ കഴിഞ്ഞ ദിവസം പോലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. സ്വദേശികളും വിദേശികളുമായ ബിസിനസുകാരില്‍നിന്ന് ആയിരക്കണക്കിന് ഡോളര്‍ വിലയുള്ള പാരിതോഷികങ്ങള്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് നെതന്യാഹുവിനെ പോലിസ് നാല് മണിക്കൂറോളം ചോദ്യം ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി അഞ്ചാം തവണയാണ് നെതന്യാഹുവിനെ പോലീസ് ചോദ്യം ചെയ്യുന്നത്. നേരത്തേ, കേസില്‍ നിരവധിപ്പേരെ പോലീസ് ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. നിരവധി രേഖകളും പോലീസ് പിടിച്ചെടുത്തിരുന്നു. അതേസമയം, പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണങ്ങള്‍ മാത്രമാണ് ഇതെന്നാണ് നെതന്യാഹുവിന്റെ നിലപാട്.
ഹോളിവുഡ് നിര്‍മാതാവ് ആര്‍നന്‍ മില്‍ഷണ്‍ ഉള്‍പ്പെടെയുള്ള സമ്പന്നരും ഇക്കൂട്ടത്തില്‍ പെടും. കഴിഞ്ഞ സെപ്റ്റംബറില്‍ മില്‍ഷണെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. നെതന്യാഹുവിന്റെ അടുത്ത സുഹൃത്താണ് അദ്ദേഹം. തനിക്ക് അനുകൂലമായ വാര്‍ത്തകള്‍ നല്‍കുന്നതിന് തെല്‍അവീവില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഇസ്രായേല്‍ പത്രം യിദ്‌യോത് അഹ്‌റനോതുമായി രഹസ്യ ധാരണയുണ്ടാക്കി എന്നാണ് മറ്റൊരാരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല