സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദി കൊല്ലപ്പെട്ടന്ന് റഷ്യയും ഇല്ലെന്ന് അമേരിക്കയും, സിറിയയില്‍ ഐഎസിന്റെ അവസാനം അടുത്തപ്പോള്‍ ബാഗ്ദാദിയുടെ മരണം വീണ്ടും തര്‍ക്കവിഷയമാകുന്നു. സിറിയയില്‍ അവസാന ഐ.എസ് ഗ്രാമവും സിറിയന്‍ സേന പിടിച്ചെടുത്തതോടെ ഭീകരസംഘടനയുടെ തലവന്‍ അബൂബക്കര്‍ ബഗ്ദാദിയുടെ മരണം സംബന്ധിച്ച വാര്‍ത്തകള്‍ വീണ്ടും ചൂടുപിടിക്കുകയാണ്.
ബഗ്ദാദി കൊല്ലപ്പെട്ടെന്നു റഷ്യ അവകാശപ്പെടുമ്പോള്‍ ഇല്ലെന്നാണു യു.എസ് വാദം. അതിനിടെ അല്‍ബു കമാല്‍ നഗരം പിടിച്ചെടുക്കുമ്പോള്‍ ബഗ്ദാദി നഗരത്തിലുണ്ടായിരുന്നുവെന്ന് ഹിസ്ബുല്ലയുടെ മാധ്യമവി ഭാഗം റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഭീകരവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മാസങ്ങള്‍ക്കു മുമ്പ് ബഗ്ദാദിയെ വധിച്ചെന്ന് റഷ്യ അവകാശപ്പെട്ടിരുന്നു.
എന്നാല്‍, ഇന്റലിജന്‍സ് വിഭാഗത്തിനു ലഭിച്ച വിവരമനുസരിച്ച് അല്‍ ബഗ്ദാദി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണു യു.എസ് വിശദീകരണം. ബഗ്ദാദിയുടെ സംഭാഷണമടങ്ങി ഓഡിയോ സെപ്റ്റംബറില്‍ ഐ.എസ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് സിറിയന്‍ സേനയും സഖ്യകക്ഷികളും അല്‍ബു കമാല്‍ നഗരം പിടിച്ച് അവസാന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനേയും മരുഭൂമിയിലേക്ക് തുരത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല