സഖറിയ പുത്തന്‍കളം: യുകെകെസിഎ കലാമേളയും അവാര്‍ഡ് നൈറ്റും ഈ മാസം 26ന്; എം. ജി. ശ്രീകുമാര്‍, പിഷാരടി, ശ്രേയ എന്നിവരുടെ സംഗീത നിശ. യുകെ ക്നാനായ കാത്തലിക് അസോസിയേഷന് അംഗങ്ങളായിട്ടുള്ള കലാമേളയും വിവിധ മേഖലകളില്‍ നൈപുണ്യമുള്ളവരെ ആദരിക്കുന്ന അവാര്‍ഡ് നൈറ്റും പ്രശസ്ത പിന്നണി ഗായകന് എം. ജി. ശ്രീകുമാറും, മികച്ച അവതാരകന് രമേശ് പിഷാരടിയും, ജനമനസുകളില്‍ പ്രിയങ്കരിയായ ശ്രേയകുട്ടിയും ചേര്‍ന്നവതരിപ്പിക്കുന്ന സ്റ്റേജ് ഷോയും ഈ മാസം 26ന് ബിര്‍മിംഗ്ഹാമിലെ ബഥേല്‍ സെന്ററില്‍ നടത്തപ്പെടും.
കലാമേള രാവിലെ കൃത്യം 9ന് ആരംഭിക്കും. എട്ട് വേദികളിലായിട്ടാണ് വിവിധ കാറ്റഗറിയുടെ അധിഷ്ഠാനത്തില്‍ കലാമേള നടത്തപ്പെടുന്നത്. വൈകുന്നേരം കൃത്യം നാല് മണിക്ക് കലാമേള പര്യവസാനിക്കുന്ന രീതിയിലാണ് എല്ലാ മത്സരങ്ങളും ചാര്‍ട്ട് ചെയ്തിരിക്കുന്നത്.
യുകെകെസിഎയുടെ പ്രഥമ അവാര്‍ഡ് നൈറ്റ് വൈകുന്നേരം നാലിന് ആരംഭിക്കും. തുടര്‍ന്ന് എം.ജി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള മ്യൂസിക്കല്‍ നൈറ്റിന് ആരംഭമാവും. അവാര്‍ഡ് നൈറ്റിനും മ്യൂസിക്കല്‍ നൈറ്റിനും പ്രവേശന ടിക്കറ്റ് ഉണ്ട്.
കലാമേളയും മ്യൂസിക്കല്‍ അവാര്‍ഡ് നൈറ്റും സുഗമമാക്കാന്‍ ബിജു മടക്കക്കുഴി (പ്രസിഡന്റ്), ജോസി നെടുംതുരത്തി പുത്തന്‍പുര (സെക്രട്ടറി), ബാബു തോട്ടം (ട്രഷറര്‍)., ജോസ് മുഖച്ചിറ (വൈസ് പ്രസിഡന്റ്), സഖറിയ പുത്തന്‍കളം (ജോയിന്റ് സെക്രട്ടറി), ഫിനില്‍ കളത്തികോട് (ജോയിന്റ് ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
അവാര്‍ഡ് നൈറ്റ് ടിക്കറ്റുകള്‍ 35, 25, 15 പൗണ്ട് നിരക്കില്‍ ലഭ്യമാണ്. ടിക്കറ്റ് ആവശ്യമുള്ള യൂണിറ്റുകള്‍ 07975555184 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല