1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2017

ലിയോസ് പോള്‍: സങ്കുചിത രാഷ്ട്രീയവും കപട ദേശീയ വാദവും കൂടിച്ചേര്‍ന്ന് കേരളം ചരിത്രപരമായി കൈവരിച്ച എല്ലാ പുരോഗതിയെയും മാനവിക മൂല്യങ്ങളെയും അട്ടിമറിക്കാനും ഇകഴ്തി കാണിക്കാനുമുള്ള വ്യാപകമായ ശ്രമങ്ങള്‍ തുടരുമ്പോള്‍, കേരളത്തിന്റെ ജനാധിപത്യ ബോധവും, മതനിരപേക്ഷ സംസ്‌കാരവും പുരോഗമന രാഷ്ട്രീയ പാരമ്പര്യവും ഉയര്‍ത്തിക്കാട്ടിക്കൊണ്ടും വരും തലമുറകളെ അതിനാഹ്വാനം ചെയ്തുകൊണ്ടും ചേതന യുകെ ഐക്യ കേരളത്തിന്റെ 61ആം ജന്മദിനം ആഘോഷിക്കുന്നു. നവംബര്‍ 12ആം തീയതി ഞായറാഴ്ച വൈകിട്ട് 4 മണി മുതല്‍ ഓക്‌സ്‌ഫോഡില്‍ ഇസ്‌ലിപ് വില്ലേജ് ഹാളില്‍ നടക്കുന്ന പൊതുയോഗത്തില്‍ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.

പൊതു സമ്മേളനത്തിന് ശേഷം ഓക്‌സ്‌ഫോര്‍ഡിലെയും പരിസരപ്രദേശങ്ങളിലെയും കലാപ്രതിഭകള്‍ അണിനിരക്കുന്ന കാലസന്ധ്യയും ഒരുക്കിയിട്ടുണ്ട്. പൊതുയോഗത്തിലേക്കും തുടര്‍ന്ന് നടക്കുന്ന കാലസന്ധ്യയിലേക്കും കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്തുകൊണ്ട് കേരളപ്പിറവി ദിനാഘോഷം ഒരു വന്‍ വിജയമാക്കി തീര്‍ക്കണമെന്ന് ചേതന ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. ചേതന യുകെയുടെ ഓക്‌സ്‌ഫോര്‍ഡ് യൂണിറ്റാണ് ഇക്കുറി കേരളപ്പിറവി ആഘോഷത്തിന് വേദിയൊരുക്കുന്നത്.

കേരളപ്പിറവി ആഘോഷവേദിയുടെ വിലാസം,

Sent from my iPhone
Church Lane, Islip
Kidlington, Oxford
OX5 2TA

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.