സ്വന്തം ലേഖകന്‍: 23 രാഷ്ട്രീയ കക്ഷികളുടെ മഹാസഖ്യം രൂപീകരിച്ച് പര്‍വേസ് മുഷറഫ് പാകിസ്താനില്‍ വീണ്ടും അധികാരം പിടിക്കാന്‍ ഒരുങ്ങുന്നു. പാകിസ്താന് അവാമി ഇത്തിഹാദ് എന്ന് പേരിട്ടിരിക്കുന്ന സഖ്യത്തിന്റെ ചെയര്‍മാനാണ് മുന്‍ സൈനിക ഭരണാധികാരിയായ മുഷറഫ്. സെക്രട്ടറി ജനറലായി ഇഖ്ബാല്‍ ദറിനെയും നിയമിച്ചിട്ടുണ്ട്. പ്രവാസി സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന എല്ലാ രാഷ്ട്രീയ കക്ഷികളും ഐക്യത്തിലെത്തണമെന്ന് ദുബൈയില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സ് വഴി മാധ്യമങ്ങളോട് സംസാരിക്കവെ മുഷറഫ് ആഹ്വാനം ചെയ്തു.
രാജ്യത്തെ പ്രധാന സംഘടനകളായ മുത്തഹിദ ഖൗമി മൂവ്മെന്റിനേയും (എം.ക്യൂ.എം) പാക് സര്‍സമീന്‍ പാര്‍ട്ടിയെയും (പി.എസ്.പി) പുതിയ സഖ്യത്തിലേക്ക് മുഷറഫ് ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരു പേരിലായിരിക്കും മത്സരിക്കുക. പാക് മുസ്ലിം ലീഗ്(ക്യു) നേതാക്കളായ ചൗധരി ശുജാഅത്, ചൗധരി പര്‍വേസ് ഇലാഹി എന്നിവര്‍ സഖ്യത്തില്‍ പങ്കുചേരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പാകിസ്താന് തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി ചെയര്മാന് ഇംറാന്‍ ഖാന് സഖ്യവുമായി സഹകരിക്കണമെന്നും മുഷറഫ് ആവശ്യപ്പെട്ടു.
സഖ്യത്തിന്റെ ചെയര്‍മാനായി തെരഞ്ഞെടുത്ത സാഹചര്യത്തില്‍ ഉടന്‍തന്നെ പാകിസ്താനിലേക്ക് മടങ്ങിയെത്തുമെന്നും രാജ്യത്തിന്റെ സാഹചര്യം മെച്ചപ്പെട്ടതിനാല്‍ തനിക്ക് സുരക്ഷ വേണ്ടെന്നും അദ്ദേഹം അറിയിച്ചു. രാജ്യം വിട്ടുപോകാന്‍ വിലക്കുള്ളവരുടെ പട്ടികയില്‍നിന്ന് പേര് നീക്കിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ചിലാണ് അദ്ദേഹം ദുബൈയിലേക്ക് പോയത്. ബേനസീര്‍ ഭുട്ടോ വധക്കേസില്‍ കുറ്റാരോപിതനായ മുഷറഫിനു മേല്‍ ഴിഞ്ഞ വര്‍ഷം പ്രത്യേക കോടതി രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല