സ്വന്തം ലേഖകന്‍: യുഎസിലെ നോര്‍ത്ത് കരോലിനയില്‍ മോട്ടലില്‍ വെടിവെപ്പ്, ഇന്ത്യക്കാരനായ ഉടമ കൊല്ലപ്പെട്ടു. മോട്ടലില്‍ പ്രശ്നമുണ്ടാക്കിയതിന്റെ പേരില്‍ പുറത്താക്കപ്പെട്ട യുവാവാണ് വെടിവെപ്പ് നടത്തിയത്. ഇന്ത്യക്കാരനായ മോട്ടല്‍ ഉടമ ഗുജറാത്തിലെ ആനന്ദ് സ്വദേശി ആകാശ് ആര്.തലാതി (40) ആണ് വെടിയേറ്റു മരിച്ചത്.
നോര്‍ത്ത് കാരലിനയില്‍ ഒരു വഴിയോര വിശ്രമകേന്ദ്രം നടത്തുകയായിരുന്നു ആകാശ്. സംഭവത്തില്‍ നാലുപേര്‍ക്കു പരുക്കേറ്റു. ക്ലബില്‍ പ്രശ്നമുണ്ടാക്കിയ മാര്‍ക്കീസ് ഡെവിറ്റ് എന്ന ഇരുപത്തിമൂന്നുകാരനെ കാവല്ക്കാര് ബലം പ്രയോഗിച്ച് പുറത്താക്കിയിരുന്നു.
തുടര്‍ന്ന് വാഹനത്തില്‍ സൂക്ഷിച്ചിരുന്ന തോക്കുമായി തിരിച്ചെത്തിയ ഇയാള്‍ തുരാതുരാ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കാവല്‍ക്കാരന്റെ വെടിയേറ്റ ഡെവിറ്റും ഗുരുതരാവസ്ഥയില്‍ ആശുപത്രിലാണ്. സംഭവം വംശീയ ആക്രമമല്ലെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല