സ്വന്തം ലേഖകന്‍: ലോക സുന്ദരിയുടെ ശരീര സൗന്ദര്യം മുഴുവനായും തുറന്നു കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തു പ്രയോജനമെന്ന് സംവിധായകന്, പ്രിയങ്ക ചോപ്ര ഒഴിവാക്കിയത് പത്തോളം സിനിമകള്‍, വെളിപ്പെടുത്തലുമായി താരത്തിന്റെ അമ്മ. പ്രിയങ്കയുടെ അമ്മ മധു ചോപ്ര ഡെക്കാന്‍ ക്രോണിക്കിളിന് നല്കിയ അഭിമുഖത്തിലാണ് തന്റെ മകള്‍ നേരിട്ട അനുഭവങ്ങള്‍ തുറന്നു പറഞ്ഞത്.
‘കുട്ടിയുടുപ്പുകളില്‍ പ്രിയങ്കയെ അവതരിപ്പിക്കാനാണ് സംവിധായകന് താത്പര്യമെന്ന് ഒരു ഡിസൈനര്‍ പ്രിയങ്കയോട് പറഞ്ഞു. ലോക സുന്ദരിയായ ഒരാളെ ക്യാമറയ്ക്കു മുന്നില്‍ നിര്‍ത്തുമ്പോള്‍ അവരുടെ ശരീരത്തിന്റെ സൗന്ദര്യം മുഴുവന്‍ കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്താണ് പ്രയോജനമെന്നാണ് സംവിധായകന് പറഞ്ഞത്. അങ്ങനെ പ്രിയങ്ക അയാള്‍ക്കൊപ്പമുള്ള സിനിമ വേണ്ടെന്നു വച്ചു,’ മധു ചോപ്ര പറയുന്നു.
ഈ തീരുമാനത്തിന് വളരെ വലിയ വിലയാണ് പ്രിയങ്കയ്ക്ക് നല്‍കേണ്ടി വന്നതെന്നും മധു ചോപ്ര ഓര്‍മിക്കുന്നു. അയാളുടെ സിനിമ വേണ്ടെന്നു വച്ച കാരണം കൊണ്ടു മാത്രം പ്രിയങ്കയ്ക്ക് 10 ഓളം സിനിമകള്‍ നഷ്ടപ്പെട്ടതായും മധു ചോപ്ര കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ജോലി സ്ഥലത്തെ ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് ചിയങ്കയും രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല