സ്വന്തം ലേഖകന്‍: ഖത്തറിനെതിരായ സൗദി സഖ്യത്തിന്റെ ഉപരോധത്തിന്റെ ഭാഗമായി ഖത്തര്‍ റിയാലിന്റെ വിലയിടിക്കാന്‍ ഗൂഡാലോചന നടന്നതിനെക്കുറിച്ച് അന്വേഷണം. ഇതു സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി ഗവണ്മെന്റ് കമ്യൂണിക്കേഷന്‍ ഓഫീസ് ഡയറക്ടര്‍ ശൈഖ് സെയ്ഫ് ബിന്‍ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി വ്യക്തമാക്കി. യു.എ.ഇ. നിക്ഷേപകര്‍ക്ക് ഭാഗികമായി പങ്കാളിത്തമുള്ള ആഗോള ധനകാര്യസ്ഥാപനം യൂറോപ്പിലും ഏഷ്യയിലും ഖത്തറി റിയാല്‍ വില്‍ക്കരുതെന്ന നിര്‍ദേശം നല്‍കിയതായും ശൈഖ് സെയ്ഫ് വെളിപ്പെടുത്തി.
ധനകാര്യതലത്തിലുള്ള ഈ യുദ്ധം സത്യമാണെങ്കില്‍ ഖത്തറി സമ്പദ് വ്യവസ്ഥയ്ക്ക് മാത്രമല്ല ആഗോള സമ്പദ് വ്യവസ്ഥയ്ക്കും വളരെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്ന് ഖത്തറി റിയാലിന്റെ വില്‍പ്പന ഏതാനും ദിവസം നിര്‍ത്തിവെച്ചിരുന്നതായും ഇക്കാര്യം അറിഞ്ഞയുടന്‍ തന്നെ അത് പരിഹരിച്ചതിനെ തുടര്‍ന്ന് വില്‍പ്പന പുനരാരംഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. രാജ്യത്തിന്റെ അന്വേഷണ ഏജന്‍സികള്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. അതത് നിയമപരിധികളിലുള്ള നിയമ ഉദ്യോഗസ്ഥരുമായി സഹകരിച്ചാണ് അന്വേഷണം.
അമേരിക്ക ആസ്ഥാനമായുള്ള അന്വേഷണ വെബ്സൈറ്റായ ദ ഇന്റര്‍സെപ്റ്റില്‍ കറന്‍സി ഗൂഢാലോചന സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സെന്‍ട്രല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നുണ്ടെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ജൂലായ് മുതല്‍ രാജ്യത്തിന്റെ കറന്‍സിയുടെ കാര്യത്തില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല