സ്വന്തം ലേഖകന്‍: ഇറാന് ഇറാഖ് അതിര്‍ത്തിയിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 530 ആയി, ദുരിതബാധിതരെ സഹായിക്കാന്‍ സ്വര്‍ണ മെഡല്‍ വില്‍ക്കാനൊരുങ്ങി ഇറാന്റെ ഒളിമ്പിക് താരം. ഒളിമ്പ്യന്‍ കിയാനൗഷ് റോസ്താമിയാണ് തന്റെ സ്വര്‍ണ മെഡല്‍ ലേലത്തില്‍ വില്‍ക്കുന്നത്. 2016 റിയോ ഒളിന്പിക്സില്‍ വെയ്റ്റ് ലിഫ്റ്റിംഗിലാണ് റോസ്താമി സ്വര്‍ണം നേടിയത്.
ഞായറാഴ്ച രാത്രി ഇറാനിലും ഇറാക്കിലും അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തില്‍ 530 പേര് കൊല്ലപ്പെട്ടിരുന്നു. ഭൂകമ്പബാധിതരെ സഹായിക്കാനുള്ള ഫണ്ട് ശേഖരണത്തിനായി ടെഹ്റാനില്‍ ബുധനാഴ്ച നടക്കുന്ന പരിപാടിയില്‍ വേറേയും കായികതാരങ്ങള്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമായിരുന്നു ഇത്. തുര്‍ക്കിയും പാക്കിസ്ഥാനും വരെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഭൂകമ്പമാപിനിയില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇറാനില്‍ മാത്രം 70,000 പേരെ ദുരിതത്തിലാക്കി. പല സ്ഥലങ്ങളിലും ജനങ്ങള്‍ വെള്ളവും ഭക്ഷണവും കിട്ടാതെ ബുദ്ധിമുട്ടുകയാണ്. ഇറാനിലെ ദുരിതബാധിത മേഖലകളില്‍ പ്രസിഡന്റ് ഹസന് റൂഹാനി കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല