ജോണ്‍ കെജെ (ബോണ്‍മൗത്ത്): ബോണ്മൌcത്ത് എഡ്മണ്ട് കാംബിയോണ്‍ ചര്‍ച്ചില്‍ നടന്ന ഏകദിന കുടുംബ നവീകരണ സെമിനാറില്‍ മനുഷ്യജീവിതത്തിന്റെ് യാഥാര്ത്ഥൃനങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും തിരുവചനസന്ദേശങ്ങളും മുന്നി ര്ത്തി മനസ്സിന്റെ ആഴങ്ങളില്‍ സ്പര്ശിസക്കുന്ന ദൈവവചനസന്ദേശങ്ങള്‍ സണ്ണി സ്റ്റീഫന്‍ നല്‍കി.
‘ വെള്ളം വീഞ്ഞാവുന്നതുപോലെ, ദൈവം ചില ജീവിതങ്ങളെ തൊടുമ്പോള്‍ അത്ഭുതം സംഭവിക്കുന്നു. ആ മഹാഗുരുവിന്റെു സ്പര്ശപനമാണ് നമ്മളില്‍ മാറ്റമുണ്ടാക്കേണ്ടത്. ഒരു ദിവസത്തെ ഉപജീവനത്തിനുവേണ്ടി മീന്‍ ചോദിക്കുമ്പോള്‍, ക്രിസ്തു അവര്ക്ക് ചാകര സമ്മാനിക്കുന്നു. അതുപോലെ സ്വപ്നം കാണാന്‌പോറലുമാകാത്ത ഇടങ്ങളിലെക്കാണവന്‍ നമ്മെ ഓരോ ദിവസവും കൈപിടിച്ചു കൊണ്ടുപോകുന്നത്. പ്രാര്ത്ഥ നയും ദൈവാനുഗ്രഹവും എന്നെ ഇത്രത്തോളം വളര്ത്തിുയെന്ന്! ഒരിക്കല്‍ പറഞ്ഞവര്‍, പിന്നീട് അഹങ്കാരവും, അധികാരവും, ആര്ഭാകടവും, അഭിനിവേശങ്ങളും, സമ്പത്തും ലഹരിയാക്കി ആദ്യബോധ്യങ്ങളില്‍ നിന്ന്! മടങ്ങിപ്പോവുന്നു. ഒരിക്കല്‍ വീഞ്ഞായി മാറിയ ദൈവാനുഭവങ്ങള്‍ പച്ചവെള്ളമായി മാറുമെന്നും ഓര്ക്കുിക. ദൈവമെന്ന ലഹരിയെക്കുറിച്ചു ഭൂമിയോട് പറയേണ്ടവര്‍ ഇത്തരം വറ്റിപ്പോകുന്ന ചെറിയ ലഹരികളില്‍ കുരുങ്ങിക്കൂടാ. ദൈവം നല്കിപയ സ്‌നേഹത്തിന്റെ നല്ല വീഞ്ഞ്, പങ്കാളിയും മക്കളുമാണെന്ന തിരിച്ചറിവോടെ ജീവിക്കുക, അവസാനം വരെ ആ നല്ല വീഞ്ഞ് സൂക്ഷിക്കുക, ഒപ്പം ഭൂമിയോട് മുഴുവന്‍ സഹാനുഭൂതിയുള്ളവരായിരിക്കുക. അങ്ങനെ നമ്മെക്കുറിച്ചുള്ള ദൈവീകപദ്ധതിപൂര്ത്തി യാക്കി ജീവന്റെു നല്ല ഭാഗം കണ്ടെത്തുക’ യെന്നും സണ്ണി സ്റ്റീഫന്‍ തന്റെങ തിരുവചനസന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു.
‘തിരുവചനങ്ങളോടൊപ്പം പ്രായോഗിക ജീവിത പാഠങ്ങളിലൂടെ നല്കുതന്ന അതിശക്തമായ വചനസന്ദേശങ്ങള്‍ ഓരോ കുടുംബങ്ങള്ക്കും വളരെയേറെ അനുഭവപാഠങ്ങളും ജീവിതദര്ശ നങ്ങളുമാണ് നല്കിേയതെന്ന്’ വികാരി റവ.ഫാ. ടോമി ചിറക്കല്‍ മണവാളന്‍ സണ്ണിസ്റ്റീഫനു കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ട് പറഞ്ഞു.
തുടര്ന്നു ള്ള ആഴ്ചകളിലെ ഏകദിന കുടുംബനവീകരണ സെമിനാറുകള്‍ താഴെപറയുംപ്രകാരം ക്രമീകരിച്ചിരിക്കുന്നു.
നവംബര്‍ 18 ശനിയാഴ്ച ന്യൂമില്ട്ട നിലും 19 ഞായറാഴ്ച്ച റെഡ്ഡിംഗിലും. തുടര്ന്ന് 25നു ബേസ്സിംഗ്‌സ്റ്റൊക്കില്‍ യുവജനങ്ങള്ക്കാടയും, 26 നു ആന്‌ഡോ!വര്‍ കമ്മ്യുണിറ്റിയും ചേര്ന്ന് ബേസ്സിംഗ്‌സ്റ്റൊക്കില്‍ കുടുംബസ്ഥര്ക്ക്ം വേണ്ടിയും സെമിനാറുകള്‍ നടത്തുന്നു. തുടര്ന്ന് ! ഡിസംബര്‍ 2 ശനിയാഴ്ച ആല്ഡറര്‌ഷോട്ടില്‍ കുടുംബനവീകരണ സെമിനാര്‍ ക്രമീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്ക്ക് : വേള്ഡ് പീസ് മിഷന്‍ (യുകെ) 0740 477 5810
റവ.ഫാ.ടോമി ചിറയ്ക്കല്‍ മണവാളന്‍ ( 0748 073 0503 )
ജോര്ജ്ജ് സൈമണ്‍ ( 0786 139 2825 )
സി.വി. ജോസ് ( 0789 781 6039 )
രാജു തോമസ് ( 0772 376 1637 )
മാത്യു ആന്റസണി ( 0794 471 0205 )
Email: worldpeacemissioncouncil@gmail.com
www.worldpeacemission.net
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല