സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അക്കൗണ്ടിങ് വിദ്യാര്‍ഥിയും പഞ്ചാബ് സ്വദേശിയുമായ ധര്മപ്രീത് സിങ് ജാസറാണ്(21) യു.എസിലെ കാലിഫോര്‍ണിയയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചത്. ഇന്ത്യന്‍ വംശജനടങ്ങുന്ന നാലംഗ സംഘമാണ് ധര്മപ്രീതിനെ കൊന്ന് മോഷണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
പഠന സമയം കഴിഞ്ഞ് ഫ്രെസ്നോയിലെ ഗ്യാസ് സ്റ്റേഷനു സമീപമുള്ള കടയില്‍ ജോലിക്ക് പോകാറുണ്ടായിരുന്നു ധര്മപ്രീത്. ചൊവ്വാഴ്ച രാത്രി കടയില്‍ മോഷണത്തിനെത്തിയ സംഘത്തെക്കണ്ട് ധര്മപ്രീത് കാഷ് കൗണ്ടറിനു പിറകില്‍ ഒളിച്ചെങ്കിലും സംഘത്തിലൊരാള്‍ വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പണവും സാധനങ്ങളും മോഷ്ടിച്ച് കക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ കടയിലെത്തിയവരാണ് കാഷ് കൗണ്ടറിനു താഴെ മൃതദേഹം കണ്ടത്.
സംഘത്തിലെ ഇന്ത്യന്‍ വംശജനായ 22കാരന് അമിത്രാജ് സിങ് അത്വാളിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളാണ് വെടിവെച്ചതെന്ന് കരുതുന്നു. കൊലപാതകത്തിനും കവര്‍ച്ചക്കുമാണ് അമിത്രാജിനെതിരെ കേസെടുത്തിട്ടുള്ളത്. മറ്റുള്ളവരെക്കുറിച്ചും സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. മൂന്നു വര്‍ഷം മുമ്പാണ് ധര്മപ്രീത് സ്റ്റുഡന്റ് വിസയില്‍ യു.എസിലെത്തിയത്. ധര്മപ്രീതിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കേന്ദ്രമന്ത്രി സുഷമ സ്വരാജിനോട് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല