സ്വന്തം ലേഖകന്‍: അമേരിക്കയിലെ ടെക്സസില്‍ മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നു വയസുകാരി ഷെറിന്റെ മരണം, വളര്‍ത്തമ്മ അറസ്റ്റില്‍. മൂന്നു വയസുകാരിയെ വീട്ടില്‍ തനിച്ചാക്കിയത് അപകടത്തിന് ഇടയാക്കിയെന്ന കുറ്റത്തിനാണ് മലയാളിയാളിയായ സിനി മാത്യൂസിനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഭര്‍ത്താവ് വെസ്ലി മാത്യൂവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
എറണാകുളം സ്വദേശി വെസ്ലി മാത്യുവും ഭാര്യ സിനിയും ചേര്‍ന്ന് ബിഹാറിലെ മദര്‍ തെരേസ അനാഥ് സേവാ ആശ്രമത്തില്‍ നിന്നു ദത്തെടുത്ത ഷെറിനെ ഒക്ടടോബര്‍ ഏഴിനാണ് കാണാതായത്. രണ്ടാഴ്ചയ്ക്കു ശേഷം തിങ്കളാഴ്ച കുഞ്ഞിന്റേതെന്നു കരുതുന്ന മൃതദേഹം വീട്ടില്‍നിന്ന് മുക്കാല്‍ കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍ കണ്ടെത്തി.
കുഞ്ഞിനെ കാണാതായതിനു പിന്നാലെ വെസ്ലിയെ അറസ്റ്റ് ചെയ്തെങ്കിലും ണ്ടരലക്ഷം ഡോളറിന്റെ ജാമ്യത്തില്‍ പുറത്തിറങ്ങി. വളര്‍ച്ചാ പ്രശ്നം നേരിടുന്ന കുട്ടി പാലു കുടിക്കാന്‍ വിസമ്മതിച്ചപ്പോള്‍ വീടിനു പുറത്തു നിര്‍ത്തി ശിക്ഷിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് കാണാതാകുകയുമായിരുന്നു എന്നുമാണ് വെസ്ലി പോലീസിന് നല്കിയ ആദ്യ മൊഴി.
തുടര്‍ന്ന് നിര്‍ബന്ധിച്ചു പാലു കുടിപ്പിച്ചപ്പോള്‍ ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നും പരിഭ്രാന്തി മൂലം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ കുറ്റം സമ്മതിച്ചു. ഷെറിനെ കാണാതായതിനെ തുടര്‍ന്ന് ദമ്പതികളുടെ നാലു വയസുള്ള മകളെ ശിശുസംരക്ഷണ വിഭാഗം ഏറ്റെടുത്തിരുന്നു. ഈ കുഞ്ഞിനെ ബന്ധുവിനു താത്കാലികമായി വിട്ടുകൊടുക്കാന്‍ കഴിഞ്ഞ ദിവസം കോടതി നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല