അലക്‌സ് വര്‍ഗീസ്: യുകെയിലെ അയ്യപ്പ ഭക്തര്‍ക്കായി നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരളാ ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 25 ശനിയാഴ്ച ബര്‍മിങ്ഹാം ബാലാജി ക്ഷേത്രത്തിലെ ഉപദേവതാ പ്രതിഷ്ഠയായ അയ്യപ്പ സന്നിധിയിലേക്ക് പ്രതീകാത്മക ശബരിമല തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു. യു കെ യുടെ വിവിധ ഭാഗങ്ങളായ മാഞ്ചസ്റ്റര്‍, സെര്‍ബി, കേംബ്രിഡ്ജ്, ബ്രിസ്റ്റോള്‍, പോര്‍ട്‌സ്മൗത്ത്, ബര്‍മിങ്ഹാം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള ഭക്തജനങ്ങള്‍ തീര്‍ത്ഥയാത്രയില്‍ പങ്കാളികളാകുമെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ ഗോപകുമാര്‍ അറിയിച്ചു.
ശനിദോഷത്തിനും, രോഗശാന്തിക്കും, സര്‍വ്വൈശ്വര്യത്തിനും മണ്ഡലകാല അയ്യപ്പ തീര്‍ത്ഥാടനം അതിവിശിഷ്ടമെന്നു കരുതപ്പെടുന്നു.വൃത ശുദ്ധിയോടുകൂടി മുദ്രനിറച്ചു ഇരുമുടി താങ്ങി ശരണമന്ത്രഘോഷത്തോടെ യുകെയുടെ നാനാഭാഗത്തുനിന്നും എത്തിച്ചേരുന്ന വിവിധ ദേശക്കാരായ നൂറ് കണക്കിന് അയ്യപ്പ ഭക്തര്‍ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായി ക്ഷേത്രം ഓഫീസ് മാനേജര്‍ കണ്ണപ്പന്‍ വ്യക്തമാക്കി. നവംബര്‍ 25 ശനിയാഴ്ച 2 മണിക്ക് ആരംഭിക്കുന്ന അയ്യപ്പപൂജ ചടങ്ങിന്റെ വിശദശാംശങ്ങള്‍
*ഭാവലയ ഭജന്‍ ഗ്രൂപ്പിന്റെ സമ്പ്രദായ ഭജന*
*ഗണപതിഹോമം*
*മഹാഭിഷേകം*
*വിശേഷാല്‍ പൂജ*
*പടിപൂജ*
*ദീപാരാധന*
*ഹരിവരാസനം*
തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു സര്‍വ്വൈശ്വര്യ അനുഗ്രഹം നേടുന്നതോടൊപ്പം, യുകെയില്‍ ജനിച്ചു വളരുന്ന പുതുതലമുറയ്ക്ക് ഹൈന്ദവ പൗരാണിക അനുഷ്ഠാനങ്ങളുടെ നല്ല സന്ദേശം പകര്‍ന്നു നല്‍കുവാന്‍ ലഭിക്കുന്ന ഈ അവസരം എല്ലാവരും പ്രയോജനകരമാക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.. നവംബര്‍ 25 നു ബാലാജി ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന വിപുലമായ ചടങ്ങിലേക്ക് ഏവരെയും ഭഗവാന്റെ നാമത്തില്‍ സ്വാഗതം ചെയ്തുകൊള്ളുന്നു.
വിശദശാംശങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി ദയവായി താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപെടുക. .
ഗോപകുമാര്‍ 07932 672467
പ്രശാന്ത് രവി 07863 978338
വിപിന്‍ നായര്‍ 07846 145510
സുരേഷ് ശങ്കരന്‍കുട്ടി 07940658142
ഇമെയില്‍ വിലാസം:
nckhhuk@gmail.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല