സ്വന്തം ലേഖകന്‍: യുഎസില്‍ എച്ച് വണ്‍ ബി വിസയില്‍ ജോലി ചെയ്യുന്ന വിദേശ ജീവനക്കാരുടെ കുറഞ്ഞ ശമ്പള പരിധി ഉയര്‍ത്താനുള്ള തീരുമാനം ഇന്ത്യന്‍ ഐടി മേഖലയ്ക്ക് ഇരുട്ടടി. രണ്ട് ദിവസം മുന്‍പാണ് ശമ്പള പരിധി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്യുന്ന ബില്‍ യു.എസ് പ്രതിനിധി സഭയുടെ ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ചത്. നിലവില്‍ എച്ച് വണ്‍ ബി വിസയില്‍ ജോലി ചെയ്യുന്നവരുടെ കുറഞ്ഞ ശമ്പള പരിധി 60000 ഡോളറില്‍ നിന്നും 90000 ഡോളറായി ഉയര്‍ത്താന്‍ ബില്‍ ശുപാര്‍ശ ചെയ്യുന്നു.
എച്ച് വണ്‍ ബി വിസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബിരുദാനന്തര ബിരുദം നിര്‍ബന്ധമാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ബില്‍ ഇരു സഭകളുടേയും പരിഗണനക്ക് വന്ന ശേഷം സെനറ്റ് അംഗീകാരം ലഭിച്ചാല്‍ മാത്രെമെ പ്രസിഡന്റിന്റെ പരിഗണനക്ക് അയക്കൂ. ജോലിക്കാരെ നിയമിക്കുന്ന കമ്പനികള്‍ തദ്ദേശീയര്‍ക്ക് ലഭിക്കേണ്ട തൊഴില്‍ തട്ടിയെടുക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും ബില്ലില്‍ വ്യക്തമാക്കുന്നു. കുറഞ്ഞ ശമ്പളത്തിന് വിദേശീകളെ നിയമിക്കുന്നതില്‍ നിന്ന് തൊഴില്‍ദാതാക്കളെ പിന്തിരിപ്പിക്കാനുമുള്ള നീക്കമായാണ് ബില്ലിനെ കരുതുന്നത്.
എച്ച് വണ്‍ ബി വിസയിലെ ശമ്പള പരിധി വര്‍ധിപ്പിച്ചത്. ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാകും. പ്രോജക്ട് മാനേജര്‍മാര്‍ക്ക് ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ 85000 ഡോളര്‍മുതല്‍ 130000 ഡോളര്‍ വരെയാണ് കഴിഞ്ഞ വര്‍ഷം വരെ ശമ്പള ഇനത്തില്‍ നല്കി വരുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക ഐ.ടി കമ്പനികളും യു.എസിലെ തങ്ങളുടെ വിദഗ്ദ ജീവനക്കാരെ ആശ്രയിച്ചാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. പ്രതിവര്‍ഷം ശരാശരി 600 എച്ച് വണ്‍ ബി വിസക്കാണ് ഇന്ത്യന്‍ കമ്പനികള്‍ അപേക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല