സ്വന്തം ലേഖകന്‍: കശ്മീരില്‍ സൈന്യത്തിന് തലവേദനയായ കല്ലേറുകാര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി കേന്ദ്രം. ജമ്മുകാഷ്മീരില്‍ സൈന്യത്തിനെതിരായി നടന്ന പ്രതിഷേധങ്ങളില്‍ കല്ലേറു നടത്തിയവരുടെ കേസുകള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കാഷ്മീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ബുര്‍ഹാന്‍ വാണിയുടെ വധത്തിനു ശേഷമുണ്ടായ പ്രതിഷേധങ്ങളിലെ കല്ലേറുമായി ബന്ധപ്പെട്ട കേസുകളാണ് പിന്‍വലിക്കുന്നത്. ഈ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത, നേരത്തെ സമാന കേസുകള്‍ നിലവിലില്ലാത്തവര്ക്കാണ് വിടുതല്‍ ലഭിക്കുക.
കാഷ്മീര്‍ മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കമുണ്ടായിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മധ്യസ്ഥന്‍ നടത്തുന്ന ശ്രമങ്ങള്‍ പരാജയപ്പെടുക!യാണെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് തീരുമാനമെന്നതും ശ്രദ്ധേയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല