സ്വന്തം ലേഖകന്‍: വിവാദക്കുരുക്കില്‍ കുടുങ്ങിയ ബോളിവുഡ് ചിത്രം പത്മാവതി യുകെയില്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയറ്റര്‍ കത്തിക്കുമെന്ന് കര്‍ണിസേന. പത്മാവതിക്ക് യുകെയില്‍ ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ചിത്രം യുയില്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്റര്‍ കത്തിക്കുമെന്ന ഭീഷണിയുമായി കര്‍ണിസേന തലവന്‍ സുക്ദേവ് സിങ് രംഗത്തെത്തിയത്.
പത്മാവതി പ്രദര്‍ശിപ്പിച്ചാല്‍ യുകെയില്‍ പോയി പ്രതിഷേധിക്കാനാണ് ആഗ്രഹം, എന്നാല്‍ അതിന് സാധിക്കാത്തതിനാല്‍ യുകെയിലെ രജ്പുത് വിഭാഗത്തോട് പ്രതിഷേധിക്കാനാവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സിനിമാ നിരോധിക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ് അനുമതിക്ക് പുറമെ ഡിസംബര്‍ ഒന്നിന് യു.കെയില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്റര്‍ കത്തിക്കുമെന്ന് കര്‍ണിസേന ഭീഷണി മുഴക്കിയിരുന്നു. രജ്പുത് വിഭാഗത്തിന്റെ വികാരത്തെ മുറിവേല്‍പ്പിക്കുന്നു എന്ന് ആരോപിച്ചാണ് പത്മാവതിക്കെതിരായ പ്രതിഷേധം. രാജസ്ഥാന്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ചിത്രത്തിന് വിലക്കുണ്ട്.ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷനാണ് പത്മാവതിക്ക് യുകെയില്‍ പ്രദര്‍ശനാനുമതി നല്‍കിയത്. ഒരു രംഗം പോലും നീക്കം ചെയ്യാതെ 12 എ റേറ്റിംഗ് ആണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല