സ്വന്തം ലേഖകന്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജനുവരിയില്‍ ഇന്ത്യയിലേക്ക്, ഇന്ത്യ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി.നാലു ദിന സന്ദര്‍ശനത്തിനായാണ് നെതന്യാഹു ജനുവരിയില്‍ ഇന്ത്യയിലെത്തുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം കഴിഞ്ഞ് ആറു മാസത്തിനുള്ളിലാണ് നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കുന്നത്. ജനുവരി 14ന് അഹമ്മദാബാദിലെത്തുന്ന നെതന്യാഹുവിനെ മോദി സ്വീകരിക്കും.
1992ല്‍ നയതന്ത്രബന്ധം സ്ഥാപിച്ചശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന രണ്ടാം ഇസ്രയോല്‍ പ്രധാനമന്ത്രിയാണ് നെതന്യാഹു. 2003ല്‍ അന്നത്തെ പ്രധാനമന്ത്രി ഏരിയല്‍ ഷാരണ്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല