സ്വന്തം ലേഖകന്‍: കൂട്ടമാനഭംഗക്കേസില്‍ ബ്രസീല്‍ ഫുട്ബോള്‍ താരം റോബിഞ്ഞോയ്ക്ക് ഒമ്പതു വര്‍ഷം തടവ്. ഇറ്റാലിയന്‍ കോടതിയുടേതാണ് വിധി. 2013 ല്‍ മിലാന് നൈറ്റ് ക്ലബില്‍ അല്‍ബേനിയന്‍ യുവതിയെ റോബിഞ്ഞോയും മറ്റ് അഞ്ച് കൂട്ടാളികളും ചേര്‍ന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.
റോബിഞ്ഞോയ്ക്കൊപ്പം കൂട്ടാളികളെയും ശിക്ഷിച്ചു. ഇറ്റാലിയന്‍ ക്ലബായ എസി മിലാനുവേണ്ടി കളിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 2015 ല്‍ റോബിഞ്ഞോ എസി മിലാന്വിട്ടു. പിന്നീട് റോബിഞ്ഞോയുടെ അഭിഭാഷകനാണ് താരത്തിനായി കോടതിയില്‍ ഹാജരായിരുന്നത്.
നിലവില്‍ ബ്രസീല്‍ ക്ലബ് അത്ലറ്റികോ മിനീറോയ്ക്കു വേണ്ടിയാണ് റോബിഞ്ഞോ കളിക്കുന്നത്. കേസില്‍ അപ്പീല്‍ നല്കാന് റോബിഞ്ഞോയ്ക്ക് അവസരമുണ്ട്. അതിനാല്‍ അപ്പീലിനായി ശ്രമിക്കുമെന്ന് റോബിഞ്ഞോയുടെ അഭിഭാഷകര്‍ സൂചന നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല