1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2017

അലക്‌സ് വര്‍ഗീസ്: യു കെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ശിശുദിനാഘോഷം നാളെ (നവംബര്‍ 25) ശനിയാഴ്ച വിഥിന്‍ഷോ സെന്റ്. ജോണ്‍സ് സ്‌കൂളില്‍ വച്ച് നടക്കും. രാവിലെ 10.30 ന് ഉദ്ഘാടന സമ്മേളനത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതമാശംസിക്കുന്ന യോഗത്തില്‍ പ്രസിഡന്റ് അലക്‌സ് വര്‍ഗ്ഗീസ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. മുന്‍ പ്രസിഡന്റുമാരായ റെജി മടത്തിലേട്ട്, കെ.കെ. ഉതുപ്പ്, മനോജ് സെബാസ്റ്റ്യന്‍, ജോബി മാത്യു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. ബോബി ആലഞ്ചേരി സന്ദേശം നല്കും. വൈസ് പ്രസിഡന്റ് ഹരികുമാര്‍ പി.കെ നന്ദി പ്രകാശിപ്പിക്കും.

തുടര്‍ന്ന് കുട്ടികളുടെ വിവിധ മത്സരങ്ങള്‍ ആരംഭിക്കും. ഡ്രോയിംഗ്, പ്രസംഗ മത്സരം, ഇംഗ്ലീഷ് സ്‌പെല്ലിംഗ് ടെസ്റ്റ്, ഫാന്‍സിഡ്രസ്സ് തുടങ്ങിയ മത്സരങ്ങളാണ് കുട്ടികള്‍ക്കായി ഒരുക്കിയിട്ടള്ളത്. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ രാവിലെ 10.30 ന് തന്നെ എത്തിച്ചേര്‍ന്ന് പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ട്രഷറര്‍ സാബു ചാക്കോ, ജോയിന്റ് സെക്രട്ടറി സജി സെബാസ്റ്റ്യന്‍, കമ്മിറ്റിയംഗങ്ങളായ ലിസി എബ്രഹാം, ജോബി തോമസ്, ബിജു. പി.മാണി, റോയ് ജോര്‍ജ്, മോനച്ചന്‍ ആന്റണി, ആഷന്‍ പോള്‍, ജോബി മാത്യു, കുര്യാക്കോസ് ജോസഫ്, ജോബി രാജു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കും. അസോസിയേഷന്റെ ശിശുദിനാഘോഷ പരിപാടികളിലേക്ക് ഏവരേയും ടീം എം.എം.സി.എയ്ക്ക് വേണ്ടി സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ജനീഷ് കുരുവിള അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക:

അലക്‌സ് വര്‍ഗ്ഗീസ് O7985641921
ജനീഷ് കുരുവിള O7727683941
സാബു ചാക്കോ O7853302858

പരിപാടി നടക്കുന്ന സ്‌കൂളിന്റെ വിലാസം:

ST. JOHNS SCHOOL,
WOODHOUSE LANE,
WYTHENSHAWE,
MANCHESTER,
M22 9NW.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.