സ്വന്തം ലേഖകന്‍: കുവൈത്തിലെ ആശുപത്രിയില്‍ രണ്ടു മാസമായി സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹംകുവൈത്ത് എംബസി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് അല്‍–സഫാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ആലപ്പുഴ തുമ്പോളി വെളിയകത്തു വീട്ടില്‍ സുനിക്കുട്ടന്റെ (43) മൃതദേഹമാണെന്നു സ്ഥിരീകരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല.
ബദര്‍ അല്‍ മുള്ളാഹ് കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരനായ സുനിക്കുട്ടന്‍ 2016 ഡിസംബറിലാണ് ഒടുവില്‍ കുവൈത്തിലെത്തിയത്. രണ്ടു മാസമായി സുനിക്കുട്ടന്‍ വീടുമായി ബന്ധപ്പെടാതിരുന്നതില്‍ സംശയം തോന്നിയ ബന്ധുക്കള്‍, ജോലി ചെയ്തിരുന്ന കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നും ആളെ കാണാനില്ലെന്നു പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നുമായിരുന്നു മറുപടി.
അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കുന്നതിനിടയില്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ മൃതദേഹത്തിന്റെ വിരലടയാളം രേഖപ്പെടുത്തി നടത്തിയ പരിശോധനയിലാണു സുനിക്കുട്ടന്റെ പാസ്പോര്‍ട്ട് വിവരങ്ങള്‍ കണ്ടെത്തിയത്. എംബസി ഉദ്യോഗസ്ഥന് മലയാളി അസോസിയേഷനിലെ ആലപ്പുഴ സ്വദേശി ജിമ്മിക്കു ഫോട്ടോയും വിവരങ്ങളും അയച്ച് മരിച്ചതു സുനിക്കുട്ടനാണെന്നു സ്ഥിരീകരിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല