1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2017

സ്വന്തം ലേഖകന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പുതിയ ഹിറ്റ്‌ലര്‍, ഇറാനെതിരെ പ്രകോപനവുമായി സൗദി കിരീടവകാശി സല്‍മാന്‍ രാജകുമാരന്‍. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി മധ്യേഷ്യയിലെ പുതിയ ഹിറ്റ്‌ലറാണെന്ന് സൗദി അറേബ്യ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് തുറന്നടിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കെയാണ് ഇറാന്‍ പരമോന്നത നേതാവിനെതിരെ സൗദി കിരീടവകാശിയുടെ പരമാര്‍ശമെന്നതും ശ്രദ്ധേയമാണ്. യൂറോപ്പില്‍ നടന്ന സംഭവങ്ങള്‍ പോലെ ഇറാനിലെ പുതിയ ഹിറ്റലര്‍ മധ്യേഷ്യയില്‍ ആവര്‍ത്തിക്കുന്നത് ഞങ്ങള്‍ ആഗ്രിഹിക്കുന്നില്ലെന്ന് അഭിമുഖത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ഹൂത്തി, ലെബനന്‍ പ്രശ്‌നങ്ങളില്‍ സൗദിയും ഇറാനും തമ്മില്‍ ഏറെ നാളായി ഉരസലിലാണ്.

അടുത്തിടെ റിയാദ് വിമാനത്താവളം ലക്ഷ്യമാക്കി നടന്ന മിസൈല്‍ ആക്രമണമടക്കം തങ്ങള്‍ക്കെതിരെയുള്ള എല്ലാ ആക്രമണങ്ങള്‍ക്കും പിന്നില്‍ ഇറാനാണെന്ന് സൗദി ആരോപിച്ചിരുന്നു. ഹൂത്തി വിമതര്‍ക്ക് ആയുധങ്ങള്‍ എത്തിച്ച് നല്‍കുന്നതും ഇറാനാണെന്നാണ് സൗദി അറേബ്യയുടെ ആരോപണം. എന്നാല്‍ സൗദിയുടെ ആരോപണങ്ങള്‍ ഇറാന്‍ നിഷേധിച്ചിട്ടുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.