സ്വന്തം ലേഖകന്‍: ‘ഞാന്‍ മുസ്ലീം, എന്നെ എന്റെ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുവദിക്കണം,’ മാധ്യമ പ്രവര്‍ത്തകരോട് ഹാദിയ, തിങ്കളാഴ്ച ഹാദിയ സുപ്രീം കോടതിയില്‍ ഹാജരാകും. ‘ഞാനൊരു ഇസ്ലാമാണ്. മതംമാറിയത് എന്റെ സ്വന്തം തീരുമാനപ്രകാരമായിരുന്നു. ആരും എന്നെ അതിനായി നിര്‍ബന്ധിച്ചിട്ടില്ല. എനിക്ക് നീതി വേണം,’ ഹാദിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തിങ്കളാഴ്ചയാണ് ഹാദിയയെ കോടതിയില്‍ ഹാജരാക്കുന്നത്. അതേസമയം ഹാദിയ കേസിന്റെ വിധിയറിയാന്‍ ഞായറാഴ്ച ഡല്‍ഹിക്ക് പോകുമെന്ന് ഷഫിന്‍ ജഹാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ഹാദിയയുടെ മതംമാറ്റത്തില്‍ അസ്വാഭാവികതയില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സിയും വ്യക്തമാക്കിയതായാണ് സൂചന.
ആഗസ്തിലാണ് ഹാദിയയുടെ മതംമാറ്റം നിര്‍ബന്ധിത മത പരിവര്‍ത്തനമാണോയെന്ന് പരിശോധിക്കാന്‍ സുപ്രീം കോടതി എന്‍ഐഎയോട് ആവശ്യപ്പെട്ടത്. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് മാതാപിതാക്കള്‍ക്ക് ഒപ്പം പോയ ശേഷം ഹാദിയ പൊലീസ് സംരക്ഷണത്തിലാണ്. ഇതിന് ശേഷം ആദ്യമായാണ് ഇവര്‍ പുറത്തിറങ്ങിയത്.
അഞ്ചംഗ പൊലീസ് സംഘം ഡല്‍ഹിയില്‍ ഹാദിയയെയും മാതാപിതാക്കളെയും അനുഗമിക്കുന്നുണ്ട്. നേരത്തെ ട്രെയിനിലാണ് യാത്ര നിശ്ചയിച്ചിരുന്നതെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ഇതു റദ്ദാക്കുകയായിരുന്നു. ഡല്‍ഹിയിയ ഹാദിയ കേരള ഹൗസിലാണ് തങ്ങുന്നത്. നാലുമുറികള്‍ കേരള ഹൗസില്‍ ഇവര്‍ക്കായി അനുവദിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് 3.30 നാണ് ഹാദിയയുടെ കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല