സ്വന്തം ലേഖകന്‍: യൂറോപ്പ് ഇനിയും ഭീഷണിയുടെ സ്വരം തുടര്‍ന്നാല്‍ മിസൈലുകളുടെ ദൂരപരിധി ഉയര്‍ത്തുമെന്ന മുന്നറിയിപ്പുമായി ഇറാന്. സമ്മര്‍ദ്ദ തന്ത്രവുമായി തങ്ങളെ ഭീഷണിപ്പെടുത്താന്‍ ഇനിയും യൂറോപ്പ് ശ്രമം തുടര്‍ന്നാല്‍ മിസൈലുകളുടെ ദൂരപരിധി ഉയര്‍ത്തുമെന്ന് ഇറാന് സൈന്യത്തിന്റെ ഡപ്യൂട്ടി തലവന്‍ വ്യക്തമാക്കി.
‘ഞങ്ങളുടെ മിസൈലുകള്‍ 2000 കിലോമീറ്റര്‍ ദൂരപരിധി പാലിക്കുന്നത് സാങ്കേതിക പരിജ്ഞാനം ഇല്ലാഞ്ഞിട്ടല്ല. ഞങ്ങള്‍ നയതന്ത്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നത് കൊണ്ടാണ്,’ ബ്രിഗേഡിയര്‍ ജനറല്‍ ഹൊസൈന്‍ സലാമി പറഞ്ഞു.
‘ഇത്ര കാലവും യൂറോപ്പ് ഒരു ഭീഷണിയാണെന്ന് ഞങ്ങള്‍ കരുതിയിട്ടില്ല. പക്ഷെ യൂറോപ്പിന്റെ ശ്രമം ഭീഷണിപ്പെടുത്താനാണെങ്കില്‍ മിസൈലുകളുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ക്ക് അറിയാം,’ ജനറല്‍ ഹൊസൈന്‍ സലാമി മുന്നറിയിപ്പ് നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല