സ്വന്തം ലേഖകന്‍: ടൈം മാസികയുടെ ‘പേഴ്സണ്‍ ഓഫ് ദി ഇയര്‍’ വാഗ്ദാനം നിരസിച്ചതായി ട്രംപ്. തുടര്‍ച്ചയായ രണ്ടാം തവണയും പുരസ്കാരം നല്‍കാമെന്നായിരുന്നു വാഗ്ദാനം. പക്ഷേ അഭിമുഖത്തിനും ഗംഭീര ഫോട്ടോഷൂട്ടിനും സമ്മതിക്കണം. എന്നാല്‍ അതില്‍ വലിയ കാര്യമില്ല. വിളിച്ചതിനു നന്ദിയുണ്റ്റെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ ട്രംപിന്റെ അവകാശവാദം ടൈം മാസിക നിഷേധിച്ചിട്ടുണ്ട്. ഡിസംബര്‍ ആറിനാണു പുരസ്കാര പ്രഖ്യാപനമെന്നും ‘പേഴ്സന്‍ ഓഫ് ദി ഇയര്‍’ തെരഞ്ഞെടുപ്പിനെപ്പറ്റി മുന്‍കൂറായി വെളിപ്പെടുത്തുന്ന രീതി തങ്ങള്‍ക്കില്ലെന്നും ടൈം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ‘പ്രസിഡന്റ് ഓഫ് ദ ഡിവൈഡഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക’ എന്ന തലക്കെട്ടോടെ ടൈം മാഗസിന് പുരസ്കാരം നല്‍കിയത് ട്രംപിനെ ക്ഷുഭിതനാക്കിയിരുന്നു.
രാഷ്ട്രീയ ലോകത്തെ കീഴ്മേല്‍മറിച്ച വ്യക്തിയെന്നു വിശേഷിപ്പിച്ചാണു ട്രംപിനെ തെരഞ്ഞെടുത്തു കൊണ്ടുള്ള എഡിഷന് ടൈംസ് പുറത്തിറക്കിയത്. മുന്‍ വര്‍ഷങ്ങളില്‍ പുരസ്കാരത്തിന് തെരഞ്ഞെടുക്കാത്തതില്‍ ട്വിറ്ററിലൂടെ ട്രംപ് അതൃപ്തി അറിയിക്കുകയും ചെയ്തു. ഓരോ വര്‍ഷവും ലോകത്തേയും വാര്‍ത്തകളെയും ഏറ്റവും സ്വാധീനിച്ച വ്യക്തിയെയാണ് പേഴ്സണ്‍ ഓഫ് ദ ഇയര്‍ ആയി ടൈം മാസിക തെരഞ്ഞെടുക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല