സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നൂറു ശതമാനം വര്‍ധനവെന്ന് പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ജമ്മു കാഷ്മീരിലെ ശ്രീനഗറില്‍ സംഘടിപ്പിച്ച സൈബര്‍ നിയമങ്ങളെയും സുരക്ഷയെയും സംബന്ധിച്ച രണ്ടു ദിന കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പഠന റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സര്‍ക്കാര്‍, സര്‍ക്കാരിതര മേഖകളില്‍, പ്രത്യേകിച്ച് സാമ്പതിക മേഖലയില്‍ കുറ്റകൃത്യങ്ങള്‍ പെരുകുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടുന്നു. 2016, 17 കാലഘട്ടത്തില്‍ സര്‍ക്കാര്‍ മേഖലയിലെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ 136 ശതമാനം വര്‍ധനവാണുണ്ടായത്. സ്വകാര്യ മേഖലയിലേക്കു വരുന്പോള്‍ ഇത് 119 ശതമാനമായി കുറയുന്നുണ്ടെങ്കിലും വര്‍ധനവ് ഇരട്ടിയിലധികമാവുന്നതായി വ്യക്തമാണെന്ന് കാഷ്മീര്‍ ലോ കോളജ് പ്രഫസര്‍ യാസിര്‍ ലത്തിഫ് ഹാന്ദൂ പറഞ്ഞു.
സൈബര്‍ കുറ്റകൃത്യങ്ങളില്‍ പരിഗണിക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ മാതൃകയില്‍ അന്താരാഷ്ട്ര സൈബര്‍ കുറ്റകൃത്യ കോടതി രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല