സ്വന്തം ലേഖകന്‍: കരിപ്പൂരില്‍ നിന്ന് മസ്കത്തിലേക്ക് പുതിയ സര്‍വീസുമായി ഒമാന്‍ എയര്‍. ഡിസംബര്‍ ഒന്ന് മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. കരിപ്പൂരില്‍ നിന്ന് മസ്കത്തിലേക്കുള്ള മൂന്നാമത്തെ പ്രതിദിന സര്‍വിസാണിത്.
എല്ലാ ദിവസവും രാവിലെ 7.10ന് കരിപ്പൂരില്‍ എത്തുന്ന വിമാനം തിരിച്ച് 8.10നാണ് പുറപ്പെടുക. 156 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ഈ സെക്ടറില്‍ ഉപയോഗിക്കുകയെന്ന് ഒമാന്‍ എയര്‍ അധികൃതര്‍ അറിയിച്ചു. നിലവില്‍ പുലര്‍ച്ച 4.45നും വൈകീട്ട് 7.45നും ഒമാന്‍ എയറിന് മസ്കത്ത് സര്‍വിസുണ്ട്.
നേരത്തേ ആഴ്ചയില്‍ നാല് ദിവസമുണ്ടായിരുന്ന കോഴിക്കോട്സലാല സര്‍വിസ് സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 28 വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് തുടരുമെന്നും ഒമാന്‍ എയര്‍ അധികൃതര്‍ അറിയിച്ചു. റണ്‍വേ പുനര്‍നിര്‍മാണത്തിനു ശേഷം പുതിയ വിമാനങ്ങള്‍ക്കായി കാത്തിരിക്കുന്ന വിമാനത്താവളത്തിന് പുതിയ സര്‍വീസ് നേട്ടമാകുമെന്നാണ് കണക്കുകൂട്ടല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല