സ്വന്തം ലേഖകന്‍: പോലീസിന്റെ സംശയക്കണ്ണുകള്ക്കു കീഴിലൂടെ നടന് ദിലീപ് ദുബായിലെത്തി, സന്ദര്‍ശനം പുതിയ റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് പ്രത്യേക അനുമതിയോടെയാണ് ചൊവ്വാഴ്ച ഉച്ചയോടെ ദുബായില്‍ എത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് അമ്മ സരോജവുമൊത്താണ് ദിലീപ് വിമാനം കയറിയത്.
ദുബായ് വിമാനത്താവളത്തില്‍ അടുത്ത സുഹൃത്തുക്കള്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. സംവിധായകന് നാദിര്‍ഷ ഉള്‍പ്പെടെ ഏഴു സുഹൃത്തുക്കളുമായി ചേര്‍ന്ന് ദുബായ് കരാമയില്‍ ആരംഭിക്കുന്ന പുതിയ റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനായാണ് കോടതിയുടെ പ്രത്യേക അനുമതിയോടെ ദിലീപ് എത്തിയിരിക്കുന്നത്.
തിങ്കളാഴ്ച വൈകീട്ട് അങ്കമാലി കോടതിയില്‍നിന്ന് ദിലീപ് പാസ്പോര്‍ട്ട് കൈപ്പറ്റിയിരുന്നു. ദിലീപ്, നാദിര്‍ഷ, നദീര്‍, എന്നിവരുള്‍പ്പെടെ അഞ്ചു പാര്‍ട്ണര്‍മാരുടെ അമ്മമാര്‍ ചേര്‍ന്നാണ് ബുധനാഴ്ച വൈകീട്ട് ഏഴു മണിക്ക് റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യുന്നത്. ‘ദേ പുട്ട്’ റെസ്റ്റോറന്റ് ശൃംഖലയുടെ, ഇന്ത്യക്കു പുറത്തുള്ള ആദ്യ ശാഖയാണിതെന്ന് നടനും പാര്‍ട്ണറുമായ നാദിര്‍ഷ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല