സ്വന്തം ലേഖകന്‍: സംഗീത വീഡിയോയില്‍ പഴം കഴിച്ചത് അല്പം ചൂടന്‍ സ്റ്റൈലില്‍, ഈജിപ്തില്‍ പ്രമുഖ ഗായിക അറസ്റ്റില്‍. ഈജിപ്റ്റിലെ നിരവധി ആരാധകരുള്ള ഗായികയായ ഷൈമ അഹമ്മദാണ് പഴം കഴിച്ചതില്‍ അശ്ലീലം ആമാരോപിക്കപെട്ട് അഴികള്‍ക്കുള്ളിലായത്. ഇത്തരം ലൈംഗികച്ചുവയുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ഈജിപ്തില്‍ വലിയ കുറ്റമാണ്.
യുവാക്കളോട് സംസാരിക്കുന്ന മട്ടിലുള്ള ഗാനം ഉടനീളം ചൂടന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്. അതിനാല്‍ പൊതു സമൂഹത്തിന്റെ സദാചാര മൂല്യം ഈ വീഡിയോ തകര്‍ക്കുമെന്ന് പൊലീസ് പറയുന്നു. സംഗീത വീഡിയോയുടെ സംവിധായകന് മുഹമ്മദ് ജമാലിനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ വീഡിയോയുടെ ഉത്തരവാദിത്തം തനിക്കല്ല, സംവിധായകനാണെന്ന് ഷൈമ പൊലീസിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
സംവിധായകന് പറഞ്ഞത് താന്‍ അപ്പാടെ അനുസരിക്കുകയായിരുന്നു എന്നാണ് ഷൈമയുടെ വാദം. മൂന്നുവര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന തെറ്റാണ് ഷൈമയുടെ മേല്‍ ചുമത്തിയിരിക്കുന്നത്. അവരുടെ അറസ്റ്റിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. വിവാദ ആല്‍ബത്തിന്റെ ആരോപണ വിധേയമായ ഭാഗം താഴെ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല