സ്വന്തം ലേഖകന്‍: വിചാരണക്കിടെ പ്രതി കോടതി മുറിയില്‍ വിഷം കഴിച്ചു മരിച്ചു, ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി മുറിയില്‍ നാടകീയ രംഗങ്ങള്‍. ട്രിബ്യൂണലില്‍ വിചാരണ നടക്കുന്നതിനിടെ മുന്‍ ബോസ്‌നിയന്‍ കമാന്‍ഡറായ സ്ലൊബൊഡാന്‍ പ്രല്‍ജാക്കാ (72) ണ് കോടതി മുറിയില്‍ ആത്മഹത്യ ചെയ്തത്.
1992, 95 കാലത്തെ ബോസ്‌നിയന്‍ യുദ്ധത്തില്‍ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ കുറ്റാരോപിതനായ പ്രല്‍ജാക്കിന് 2013 ല്‍ കോടതി 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. അതിനെതിരേ അന്താരാഷ്ട്ര കോടതിയില്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ വിധി പറയുന്നതിനിടെയാണ് സംഭവം. ശിക്ഷ വായിച്ചു കേള്‍ക്കുന്നതിനിടെ പ്രല്‍ജാക്ക് എഴുന്നേറ്റ് കൈയില്‍ കരുതിയിരുന്ന വിഷം വായിലേക്ക് കമിഴ്ത്തുകയായിരുന്നു.
ഒരു നിമിഷം സ്തംഭിച്ചു പോയ ജഡ്ജിമാരും മറ്റുള്ളവരും ഉടന്‍ തന്നെ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് പ്രല്‍ജാക്കിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബോസ്‌നിയന്‍ യുദ്ധത്തില്‍ പ്രതികളായി വിചാരണ നേരിടുന്ന ആറു പ്രമുഖ സൈനിക, രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു പ്രല്‍ജാക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല