1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2017

സ്വന്തം ലേഖകന്‍: തെക്കന്‍ കേരളത്തെ വിറപ്പിച്ച് ഓഖി ചുഴലിക്കാറ്റ്, മരിച്ചവരുടെ എണ്ണം നാലായി, കനത്ത മഴയില്‍ പരക്കെ നാശം, അതീവ ജാഗ്രതാ മുന്നറിയിപ്പ്. കന്യാകുമാരിക്കു സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നു പിറവിയെടുത്ത ‘ഓഖി’ ചുഴലിക്കൊടുങ്കാറ്റാണ് കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത നാശം വിതച്ചത്.

തമിഴ്‌നാട്ടിലും നാലു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ശ്രീലങ്കയിലും നാലു പേര്‍ മരിച്ചു. 48 മണിക്കൂര്‍ കൂടി കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഖി ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെയാകുമെന്നും മുന്നറിയിപ്പുണ്ട്. ആരും മല്‍സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

അതേസമയം, ചുഴലിക്കാറ്റ് കേരളത്തില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. കേരള തീരത്ത് തിരമാലകള്‍ 4.2 മീറ്റര്‍ വരെ ഉയരും. തിരുവനന്തപുരത്തെ തീരപ്രദേശത്ത് 100 മീറ്റര്‍ ദൂരപരിധിയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. പനത്തനംതിട്ട, കൊല്ലം, ഇടുക്കി, കോട്ടയം ജില്ലയിലും അടുത്ത് 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയുണ്ടാകുമെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.